കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊളംബിയ ഭൂചലനം; മരണസംഖ്യ 250 കടന്നു


 ബൊഗോട്ട: കൊളംബിയയിലെ ഭൂചലനത്തില്‍ മരണസംഖ്യ 250 കടന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. കൊളംബിയയിലെ കാപ്പിത്തോട്ടങ്ങള്‍ക്കു പേരുകേട്ട റിസറാള്‍ഡ മേഖലയിലാണ് വലിയ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 3,900 പേരെ ഇതിനകം കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1600 കെട്ടിടങ്ങളെ ഭൂചലനം ബാധിക്കുകയും 5000ത്തിലധികം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.

തിങ്കളാഴ്ച പ്രാദേശിക സമയം 7-34നാണ് ഭൂചലനം ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,600ലധികം പേര്‍ക്ക് പരിക്കേറ്റു. കൊളംബിയ സര്‍ക്കാര്‍ എക്കണോമിക് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തിര സഹായവും പുനരധിവാസവും വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് നടപടി. പുതിയ പ്രസിഡന്റ് അധികാരമേറ്റ് ദിവസങ്ങള്‍ക്കകമാണ് വലിയ ദുരന്തം ഉണ്ടായതെന്നിരിക്കെ സര്‍ക്കാരിനെ വിലയിരുത്താനുള്ള ഘടകമായി കൂടി ദുരന്തനിവാരണത്തെ ജനം വിലയിരുത്തും.

ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 79 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. ഭൂചനത്തിന്റെ പ്രഭവകേന്ദ്രം സാന്‍ ജോസ് ഡെല്‍ പാല്‍മറിനടുത്താണ് എന്നാണ് റിപ്പോര്‍ട്ട്. ഇതേ പ്രദേശത്ത് തൊട്ടടുത്ത സമയങ്ങളില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം കൂടി ജിയോളജിക്കല്‍ സര്‍വീസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിറ്റാണ്ടുകള്‍ക്കിടെ നടന്നതില്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഭൂകമ്പമാണെണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.