കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഓഗസ്റ്റ് 16-നകം ഇ-കെവൈസി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് (Indane Gas) ഉപഭോക്താക്കൾക്ക് മെസ്സേജുകൾ ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക എക്സ‌് അക്കൌണ്ടിലൂടെയും ഇ-കെവൈസി പൂർത്തിയാക്കേണ്ടതിനെ കുറിച്ച് നിർദേശം നൽകിയിരുന്നു. 'IndianOil ONE' ആപ്പ് ഉപയോഗിച്ചോ, ഡെലിവറി സമയത്ത് ഡെലിവറി ജീവനക്കാർ മുഖേനെയോ, ഇൻഡേൻ ഡിസ്ട്രിബ്യൂട്ടറെ സന്ദർശിച്ചോ ഇത് ചെയ്യാണമെന്നാണ് കന്പനി അറിയിച്ചിരുന്നത്.
സബ്സിഡി നഷ്ടപ്പെടാതിരിക്കാൻ എൽപിജി ഇ-കെവൈസി (e-KYC) പൂർത്തിയാക്കുന്നതിനുള്ള സമയപരിധി അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഓഗസ്റ്റ് 16-നകം ഇ-കെവൈസി നടപടികൾ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.
സബ്‌സിഡി നിരക്കിൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഇ-കെവൈസി നിർബന്ധമാണ്. നിശ്ചിത സമയത്തിനുള്ളിൽ ഇ-കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കൾ
വാണിജ്യ നിരക്കിൽ സിലിണ്ടറുകൾ
വാങ്ങേണ്ടി വന്നേക്കാം.
ആയതിനാൽ ഗ്യാസ് ഏജൻസികൾ സന്ദർശിക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇപ്പോൾ വീട്ടിലിരുന്ന് മൊബൈൽ ആപ്പ് വഴി ഇ-കെവൈസി പൂർത്തിയാക്കാൻ സാധിക്കും.
*ഓൺലൈനായി ഇ-കെവൈസി ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ*
ആപ്പ് ഡൗൺലോഡ് ചെയ്യുക: നിങ്ങളുടെ ഗ്യാസ് കമ്പനിയുടെ (Indane / Bharat Gas / HP Gas) ഔദ്യോഗിക മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് തുറക്കുക.
ലോഗിൻ ചെയ്യുക: എൽ.പി.ജി അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ലഭിക്കുന്ന ഒ.ടി.പി (OTP) നൽകി ഫോൺ നമ്പർ സ്ഥിരീകരിക്കുക.
അക്കൗണ്ട് ലിങ്ക് ചെയ്യുക: നിങ്ങളുടെ എൽ.പി.ജി അക്കൗണ്ട് ആപ്പുമായി ബന്ധിപ്പിക്കുക. (ഇൻഡേൻ ഉപഭോക്താക്കൾ ഇതിനായി 16 അക്ക എൽ.പി.ജി ഐഡി നൽകണം. ബി.പി.സി.എൽ, എച്ച്.പി.സി.എൽ ആപ്പുകളിൽ ഇ-കെവൈസി ഓപ്ഷൻ നേരിട്ട് ലഭ്യമാണ്).
ഇ-കെവൈസി ഓപ്ഷൻ തിരഞ്ഞെടുക്കുക: ഇൻഡേൻ ഉപഭോക്താക്കൾ 'My Profile' വിഭാഗത്തിലും, ഭാരത് ഗ്യാസ് ഉപഭോക്താക്കൾ ഹോംപേജിലും, എച്ച്.പി പേ (HP Pay) ആപ്പിൽ 'LPG Section' എന്ന ഭാഗത്തും ഇ-കെവൈസി ഓപ്ഷൻ കാണാം.
ഫെയ്സ് സ്കാനിങ് പൂർത്തിയാക്കുക: നിബന്ധനകൾ അംഗീകരിച്ച ശേഷം ഫെയ്സ് ഓതന്റിക്കേഷന് (Face Authentication) അനുമതി നൽകുക. തുടർന്ന് 'AadhaarFaceRD' ആപ്പ് ഉപയോഗിച്ച് മുഖം സ്കാൻ ചെയ്ത് നടപടികൾ പൂർത്തിയാക്കാവുന്നതാണ്.
മൊബൈൽ ആപ്പ് വഴി സാധിക്കാത്തവർക്ക് ഗ്യാസ് സിലിണ്ടർ വിതരണത്തിന് എത്തുന്ന ജീവനക്കാർ മുഖേനെയോ അല്ലെങ്കിൽ അതത് ഇൻഡേൻ, എച്ച്.പി, ഭാരത് ഗ്യാസ് ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസുകൾ നേരിട്ട് സന്ദർശിച്ചോ ഇ-കെവൈസി പൂർത്തിയാക്കാൻ സൗകര്യമുണ്ട്.
Comments
Post a Comment