കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഴക്കെടുതിക്ക് മുമ്പ് തന്നെ ദുരന്തനിവാരണ അതോറിറ്റി യോഗം ചേര്‍ന്നിരുന്നു. ഡാമുകളില്‍ വെള്ളം കുറവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ പ്രചരണങ്ങള്‍ നടക്കുന്നു. ഡാമുകളില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു എന്നാണ് പ്രചാരണം. ഇത്തരം പ്രവൃത്തികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലുമായി ജീവന്‍ നഷ്ടപ്പെട്ടവരുടെ സംസ്‌കാര ചെലവുകള്‍ക്കായി 10,000 രൂപ അനുവദിക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി എട്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു.
വീടും സ്ഥലം നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായമായി 12 ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപയും നല്‍കും. വീടുകളില്‍ വെള്ളം കയറിയവര്‍ക്ക് ധനസഹായമായി 10,000 രൂപയും ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പ്രതിസന്ധി തീരുന്നത് വരെ 300 രൂപ വീതം ദിനബത്തയായി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ടുപേരും പുതുപ്പള്ളിയില്‍ ടാങ്കില്‍ വീണ് മരിച്ച ഒരു കുട്ടിയും ഉള്‍പ്പെടെ മൂന്ന് പേരും ഇടുക്കിയില്‍ രണ്ടുപേരും വിഴിഞ്ഞത്തും മുതലപ്പൊഴിയലും ഓരോരുത്തരും കൊല്ലത്ത് രണ്ടുപേരും മലപ്പുറം ജില്ലയില്‍ നാലുപേരും കണ്ണൂരില്‍ ഒരാളും കോഴിക്കോട് ഒരാളുമാണ് മരണപ്പെട്ടത്.
കൂടാതെ മുതലപ്പൊഴിയലും വിഴിഞ്ഞത്തുമായി ഓരോരുത്തരെയും കൊല്ലത്ത് രണ്ടുപേരെയും മലപ്പുറത്ത് ഒരാളെയും കണ്ണൂരില്‍ രണ്ടുപേരെയും കാണാതായിട്ടുണ്ട്.
സംസ്ഥാനത്തുടനീളം 316 ക്യാമ്പുകളിലായി 11,018 പേരാണ് നിലവിലുള്ളത്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ ഫയർഫോഴ്സ് സംവിധാനങ്ങള്‍ സജ്ജമാക്കുകയും ഭക്ഷണ പാക്കറ്റുകള്‍ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കില്‍ ഹെലികോപ്റ്ററില്‍ ഭക്ഷണം വിതരണം ചെയ്യാനുള്ള സംവിധാനവുമുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി അവലോകന യോഗങ്ങള്‍ നടത്തി.
എൻ ഡി ആർ എഫ് ടീമുകളെ വിവിധ ജില്ലകളില്‍ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് രണ്ടും കോട്ടയത്തിന് രണ്ടും എൻ ഡി ആർ എഫ് ടീമുകളെ നല്‍കിയതിന് പുറമെ ആരക്കോണത്തുനിന്ന് കൂടുതല്‍ സംഘങ്ങളെ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ ഐ ടി ബി പി യെയും കണ്ണൂർ, വയനാട് ജില്ലകളില്‍ ഡിഫൻസ് സെക്യൂരിറ്റി കോർപ്സിനെയും നിയോഗിക്കാൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്.
Comments
Post a Comment