കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ വൻ മാറ്റം; പവന് 1,11, 720 രൂപ, ഗ്രാമിന് 13,965 രൂപ


 തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു. 22 കാരറ്റ് സ്വർണത്തിന് 1,11, 720 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 13,965 രൂപയാണ് നിലവിലെ വില. 18 കാരറ്റ് സ്വർണത്തിൻ്റെ വിലയിലും വർധനയുണ്ട്. പവന് 91,800 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 11,475 രൂപയാണ് വില. 80 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

14 കാരറ്റ് സ്വർണത്തിലും വർധനയുണ്ട്. ഗ്രാമിന് 8,935 രൂപയാണ് നിലവിലെ വില. ഇതോടെ ഒരു പവന് 71,480 രൂപയാണ് വില. 60 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. ഒൻപത് കാരറ്റ് സ്വർണത്തിന് പവന് 46, 120 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 5,765 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 45 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2,450 രൂപയാണ് വെള്ളിയുടെ വില. ഗ്രാമിന് 245 രൂപയാണ്.

സംസ്ഥാനത്ത് സ്വർണവില ഉയരുന്ന സാഹചര്യമാണുള്ളത്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകള്‍ തുടരുമ്പോള്‍ തന്നെ സ്വർണവില കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയില്‍ വർധന രേഖപ്പെടുത്തിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷ സാഹചര്യം തുടരുന്നതിനാല്‍ ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാണ് സ്വർണവില വീണ്ടും കുതിച്ചുയരാൻ പ്രധാന കാരണമായത്.

സ്വർണം കൂടുതലായി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുൻനിരയിലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന സ്വർണത്തിൻ്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. അതിനാല്‍ ആഭ്യന്തര വിപണിയിലുണ്ടാകുന്ന എല്ലാവിധ സാഹചര്യങ്ങളും സ്വർണവിലയെ കാര്യമായി ബാധിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിനിടെ നിയന്ത്രണങ്ങള്‍ ശക്തമായ ഹുർമുസ് കടലിടുക്ക് തുറക്കാൻ യുഎസും ഇറാനും തയാറായതോടെ സ്വർണവിലയില്‍ കുറവ് അനുഭവപ്പെട്ടിരുന്നു. ഇതിനൊപ്പം യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും ക്രൂഡ് ഓയില്‍ വില കുറഞ്ഞതും സ്വർണത്തിൻ്റെ വിലയെ കാര്യമായി സ്വാധീനിച്ചു.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഇറക്കുമതി രാജ്യം സ്വിറ്റ്സർലൻഡ് ആണ്. രണ്ടാമത് യുകെ ആണ്. ചൈന, ഹോങ്കോങ്, ഇന്ത്യ, യുഎഇ, യുഎസ്, തുർക്കി രാജ്യങ്ങളാണ് ലോകത്ത് വൻ തോതില്‍ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍. സാംസ്കാരിക പ്രാധാന്യം, വിവാഹങ്ങള്‍, ഉത്സവങ്ങള്‍, ആഭരണ നിർമാണം എന്നിവ ലക്ഷ്യമാക്കിയാണ് ഇന്ത്യ വൻ തോതില്‍ സ്വർണം ഇറക്കുമതി ചെയ്യുന്നത്. മറ്റ് രാജ്യങ്ങള്‍ ആഗോള സ്വർണ വ്യാപാരവും വലിയ തോതിലുള്ള ബാങ്കിങ് നിക്ഷേപങ്ങളും നിയന്ത്രിക്കുന്നതിനാണ് സ്വർണം ഇറക്കുമതി ചെയ്യുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.