കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

FIFA WC 2026: റോണോയുടെ പോര്‍ച്ചുഗലോ, മോഡ്രിച്ചിന്റെ ക്രൊയേഷ്യയോ, വമ്പൻ പോരാട്ടം ആര് ജയിക്കും?


 ടൊറന്‍റോ: ഫുട്ബോള്‍ ചരിത്രത്തിലെ രണ്ട് സമാനതകളില്ലാത്ത ഇതിഹാസങ്ങള്‍. റയല്‍ മാഡ്രിഡിന്‍റെ സുവർണ്ണകാലത്ത് ഒരേ കുപ്പായത്തില്‍ ഒന്നിച്ച്‌ പൊരുതിയ ഉറ്റസുഹൃത്തുക്കള്‍.

പ്രായം നാല്‍പ്പതുകളിലെത്തി നില്‍ക്കുമ്പോഴും ലോകവേദിയില്‍ തങ്ങളുടെ രാജ്യത്തിനായി നെഞ്ചുറപ്പോടെ പൊരുതുന്ന രണ്ട് പടനായകർ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലൂക്ക മോഡ്രിച്ചും! ഫിഫ ലോകകപ്പിന്‍റെ നോക്കൗട്ടില്‍ കാനഡയിലെ ടൊറന്‍റോ സ്റ്റേഡിയത്തില്‍ ഇന്ന് പോർച്ചുഗലും ക്രൊയേഷ്യയും നേർക്കുനേർ വരുമ്പോള്‍ കായികലോകം ശ്വാസമടക്കിയാണ് കാത്തിരിക്കുന്നത്. കാരണം, ഇന്ന് രാത്രി കഴിയുമ്പോള്‍ ഈ രണ്ടുപേരില്‍ ഒരാള്‍ക്ക് അത് കരിയറിലെ അവസാന ലോകകപ്പ് മത്സരമായി മാറും.

ക്രിസ്റ്റ്യാനോയ്ക്ക് ഇത് ആറാം ലോകകപ്പാണ്, മോഡ്രിച്ചിന് അഞ്ചാമത്തേതും. രണ്ടാളുടേതുമായി ആകെ 47 ലോകകപ്പ് മത്സരങ്ങളുടെ പാരമ്പര്യം. ആറ് ബാലണ്‍ ഡി ഓർ പുരസ്കാരങ്ങള്‍, ഒൻപത് ചാമ്പ്യൻസ് ലീഗ് കിരീടങ്ങള്‍ (റൊണാള്‍ഡോ-5, മോഡ്രിച്ച്‌-4). കരിയറില്‍ നേടാത്തതായി ഒന്നുമില്ലാത്തവർ, പക്ഷേ ഒരു ലോകകപ്പ് കിരീടം മാത്രം ഇരുവരെയും ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. ഇന്ന് ടൊറന്റോയില്‍ മടങ്ങുമ്പോള്‍ ഒരാള്‍ക്ക് ആ നിരാശ ജീവിതകാലം മുഴുവൻ ബാക്കിയാകും.

പോർച്ചുഗലിന്‍റെ ഇതിഹാസ നായകൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പുറത്തേക്കുള്ള വഴി ചിന്തിക്കാൻ പോലും കഴിയില്ല. കിരീടമില്ലെങ്കില്‍ തന്‍റെ ഇതിഹാസ പദവി പൂർണ്ണമാകില്ലെന്ന് ഉറച്ചുവിശ്വസിക്കുന്ന റൊണാള്‍ഡോയ്ക്ക് പക്ഷേ ഈ ലോകകപ്പില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് കളിയിലും മുഴുവൻ സമയവും കളിച്ചിട്ടും കളിയില്‍ കാര്യമായ സ്വാധീനമുണ്ടാക്കാൻ താരത്തിന് കഴിഞ്ഞിട്ടില്ല. ഉസ്ബെക്കിസ്ഥാനെതിരെ നേടിയ രണ്ട് ഗോളുകള്‍ മാറ്റിനിർത്തിയാല്‍ ഒരു അസിസ്റ്റ് പോലും 41കാരനായ റൊണാള്‍ഡോയുടെ പേരിലില്ല.

മത്സരങ്ങള്‍ക്ക് മുൻപ് ആരാധകർ ആവേശത്തോടെ ഏറ്റുവിളിച്ച അയാം ബാക്ക് എന്ന വാചകം പോലും ഇപ്പോള്‍ വിമർശകരുടെ പരിഹാസച്ചുവയുള്ള ട്രോളുകളായി മാറിക്കഴിഞ്ഞു. അതിനൊക്കെയപ്പുറം കരിയറില്‍ ഇന്നേവരെ ഒരു ലോകകപ്പ് നോക്കൗട്ട് മത്സരത്തില്‍ പോലും ഗോള്‍ നേടാൻ റൊണാള്‍ഡോയ്ക്ക് കഴിഞ്ഞിട്ടില്ല എന്ന കറുത്ത ചരിത്രവുമുണ്ട്. ഇന്ന് ആ ചരിത്രം തിരുത്തിയില്ലെങ്കില്‍, മോഹഭംഗങ്ങളുടെ കാർമേഘങ്ങള്‍ക്കിടയില്‍ ഫുട്ബോള്‍ ലോകത്തെ ആ സൂര്യൻ എന്നെന്നേക്കുമായി അസ്തമിക്കും.


മറുഭാഗത്ത്, ലൂക്ക മോഡ്രിച്ച്‌ വെറുമൊരു കളിക്കാരനല്ല, ക്രൊയേഷ്യൻ ഫുട്ബോളിന്‍റെ ഉയിരാണ്. ഒന്നുമില്ലായ്മയില്‍ നിന്ന് അവരെ 2018-ല്‍ ലോകകപ്പിന്‍റെ റണ്ണേഴ്സ് അപ്പാക്കിയ, 2022-ല്‍ സെമിഫൈനല്‍ വരെ എത്തിച്ച മാന്ത്രികൻ. കളി മൈതാനത്ത് ലൂക്കയുടെ സാന്നിധ്യം തന്നെ ടീമംഗങ്ങള്‍ ആഘോഷമാക്കാറുണ്ട്. പ്രായം മുപ്പതുകളുടെ അവസാനത്തില്‍ നിന്ന് നാല്‍പ്പതിലേക്ക് എത്തുമ്പോള്‍ സ്വാഭാവികമായും വേഗതയ്ക്ക് മൂർച്ച കുറയുന്നുണ്ടെങ്കിലും, ഈ ലോകകപ്പ് യാത്ര എവിടെ അവസാനിച്ചാലും മോഡ്രിച്ചിനെ ക്രൊയേഷ്യൻ ജനത തോളിലേറ്റി മാത്രമേ യാത്രയാക്കൂ. കാരണം അവർക്കയാള്‍ അത്രമേല്‍ പ്രിയപ്പെട്ടവനാണ്.

റയല്‍ മാഡ്രിഡില്‍ ഒന്നിച്ച്‌ ചരിത്രം രചിച്ചവർ ഇന്ന് പരസ്പരം പോരടിക്കുമ്പോള്‍ ഫുട്ബോള്‍ ലോകത്തിന്റെ കണ്ണ് നിറയുമെന്നുറപ്പാണ്. ഇവരില്‍ ആർക്കാണ് വിധി നേരം നീട്ടിനല്‍കുക?. പോർച്ചുഗലിന്‍റെ ഗോള്‍വേട്ടക്കാരനോ അതോ ക്രൊയേഷ്യയുടെ മിഡ്‌ഫീല്‍ഡ് ജനറലോ? ആരാകും ഈ രാത്രിയുടെ കണ്ണീരും സങ്കടവുമായി ലോകകപ്പ് വേദിയോട് വിടപറയുക? കാത്തിരുന്ന് കാണാം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.