കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച്‌ ഉയര്‍ത്തുന്നതിനിടെ കെട്ടിടം ചരിഞ്ഞ സംഭവം; കെട്ടിടം പൊളിച്ച്‌ മാറ്റും


 കൊച്ചി : കൊച്ചിയില്‍ ജാക്കി ഉപയോഗിച്ച്‌ ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടം ഇന്ന് പൊളിച്ചു തുടങ്ങും. കെട്ടിട ഉടമ ഏർപ്പെടുത്തിയ കരാറുകാരാണ് പൊളിക്കുന്നത്. പൊളിച്ചു നീക്കുന്നതിന്റെ മുഴുവൻ ചിലവും സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും കെട്ടിടം ഉടമയില്‍ നിന്ന് ഈടാക്കുമെന് കൊച്ചി കോർപ്പറേഷൻ.

ജാക്കി ഉപയോഗിച്ച്‌ ഉയർത്തുന്നതിനിടെ ചരിഞ്ഞ കെട്ടിടത്തിൻ്റെ പൊളിക്കല്‍ നടപടിയുടെ ആദ്യഘട്ടമാണ് ഇന്ന് ആരംഭിക്കുന്നത് . കെട്ടിടത്തിന്റെ അടിവശം പൂർണമായും തകർന്നിട്ടുണ്ട്. അത് പരിഹരിച്ച ശേഷമായിരിക്കും പൊളിക്കുന്ന നടപടികളിലേക്ക് കടക്കുക .ഒരാഴ്ചയില്‍ അധികം നീണ്ടുനില്‍ക്കുന്ന പ്രവർത്തനത്തിലൂടെ മാത്രമേ ചരിഞ്ഞ കെട്ടിടം പൊളിച്ചു മാറ്റാൻ കഴിയൂ എന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. പൊളിച്ചു നീക്കുന്നതിന്റെ മുഴുൻ ചിലവും സമീപത്തെ കെട്ടിടങ്ങള്‍ക്ക് ഉണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരവും കെട്ടിടം ഉടമയില്‍ നിന്ന് ഈടാക്കുമെന് കൊച്ചി കോർപ്പറേഷൻ പറഞ്ഞു

ഉയർത്തുന്നതിനിടെ ജാക്കിയുടെ ലിവര്‍ തെറ്റിയതോടെയാണ് കെട്ടിടം ചരിഞ്ഞത്. കെട്ടിടം ചരിഞ്ഞുനില്‍ക്കുന്ന മൂന്നുനില കെട്ടിടത്തില്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.നഗരസഭയുടെയോ അഗ്നി രക്ഷാസേനയുടെയോ മുൻകൂർ അനുമതിയില്ലാതെയായിരുന്നു നിർമാണം. ചെന്നൈയില്‍ നിന്നുള്ള സ്വകാര്യ കമ്പനിയാണ് ഇരുനിലക്കെട്ടിടം ഉയര്‍ത്താന്‍ ശ്രമിച്ചത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.