അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു; ഇഞ്ചി, വെളുത്തുള്ളി, സവാള വിലയ്ക്ക് വന്‍ വര്‍ധന

കോഴിക്കോട്: സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ സവാളയ്ക്ക് കിലോയ്ക്ക് 28 രൂപയാണ് വില. ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് കിലോയ്ക്ക് വില. 

ഉള്ളിക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ ക്വിന്റലിന് ശരാശരി 3,400 രൂപ വരെയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി തക്കാളി, കോളി ഫഌര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോഴിക്കോട് മാര്‍ക്കറ്റ് വില പ്രകാരം ബീറ്റ്‌റൂട്ടിന് കിലോയ്ക്ക് 48 മുതല്‍ 60 രൂപ വരെയും കോളിഫഌറിന് 44 മുതല്‍ 56 രൂപ വരെയും കാബേജിന് 44 മുതല്‍ 56 രൂപ വരെയും റീട്ടെയില്‍ വിലയുണ്ട്.

 ഇന്ധനവില വര്‍ധിച്ചതിന് പിന്നാലെ ഉയരുന്നത് കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുകയാണ്. ഓണസീസണ്‍ അടുത്തെത്തുന്നതോടെ വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്ക വ്യാപാരികളും ഉപഭോക്താക്കളും പങ്കുവയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും പച്ചക്കറി വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളിലൊന്നാണെന്നാണ് വിലയിരുത്തല്‍.


 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.