കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ചാലിയാറിൽ വിഷം കലക്കി മീൻപിടുത്തം: നാലംഗ സംഘത്തെ പൂട്ടി പോലീസും നാട്ടുകാരും


 രാമനാട്ടുകര :  ചാലിയാർ പുഴയുടെ കൈവഴിയായ രാമനാട്ടുകര ചെത്തുപാലം തോട്ടിൽ മാരകമായ വിഷം കലക്കി പച്ചമീൻ പിടിച്ചിരുന്ന നാലംഗ സംഘത്തെ ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തു. പുഴയിലെ മത്സ്യസമ്പത്തിനും ആവാസവ്യവസ്ഥയ്ക്കും വൻ നാശമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ച മുതുവല്ലൂർ സ്വദേശി മുർഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ് അനീസ്, എടവണ്ണപ്പാറ സ്വദേശികളായ ഹംസ, അബ്ദുൽ ജലീൽ എന്നിവരാണ് പോലീസിന്റെ വലയിലായത്.

കുടിവെള്ള ആവശ്യത്തിനും അലക്കാനുമെല്ലാം നാട്ടുകാർ ഉപയോഗിക്കുന്ന വെള്ളത്തിലാണ് സംഘം വിഷം കലക്കിയത്.
​മഴക്കാലത്ത് പുഴകളിൽ വെള്ളം കൂടുന്ന സമയം മുതലെടുത്ത് രാത്രികാലങ്ങളിൽ എത്തി വിഷം കലക്കുന്നതായിരുന്നു ഇവരുടെ സ്ഥിരം രീതി. വിഷമേറ്റ് മിനിറ്റുകൾക്കകം ചത്തുപൊങ്ങുന്ന ചെറുതും വലുതുമായ ആയിരക്കണക്കിന് മത്സ്യങ്ങളെ വലവച്ചു കോരിയെടുത്ത് ദൂരസ്ഥലങ്ങളിൽ എത്തിച്ച് വൻ വിലയ്ക്കായിരുന്നു വിൽപന നടത്തിയിരുന്നത്.

നാട്ടുകാർ പലതവണ ഇവരെ പിടികൂടാൻ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെ രാത്രി നാട്ടുകാർ സംഘടിതമായി തോട്ടുമ്പുറത്ത് കാവലിരുന്നു.

​നാട്ടുകാർ വളഞ്ഞെന്ന് മനസ്സിലായതോടെ മൂന്ന് പ്രതികൾ പുഴയിൽ ചാടി നീന്തി രക്ഷപ്പെട്ടെങ്കിലും ഒരാളെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഇയാളെ ഫറോക്ക് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതോടെയാണ് ഒളിവിലുള്ള മറ്റ് മൂന്ന് കൂട്ടാളികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.

തുടർന്ന് നടത്തിയ ദ്രുതഗതിയിലുള്ള തിരച്ചിലിലാണ് ബാക്കി പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിന് ശേഷം കോടതിയിൽ ഹാജരാക്കും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.