കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
'റോയല്‍ ഫര്‍ണിച്ചര്‍' എന്ന ഇല്ലാത്ത ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്റെ പേരിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. മാക്കൂരില്‍ റോയല്‍ ഫര്‍ണിച്ചര്‍ കട ആരംഭിച്ചു എന്ന പേരില്‍ വടകര പ്രദേശത്തുള്ള വീടുകളില്‍ കയറി ആകര്‍ഷകമായ ഓഫര്‍ പരിചയപ്പെടുത്തുകയായിരുന്നു. വീട്ടമ്മമാരെയും സ്ത്രീകളെയും നേരില്‍ കണ്ട് മാസം ആയിരം രൂപ വെച്ച് ഇരുപത് മാസം അടച്ചാല്‍ വിലക്കുറവില്‍ ഫര്‍ണിച്ചറോ അല്ലെങ്കില്‍ ഇലക്‌ട്രോണിക് ഉപരണങ്ങളോ വാങ്ങാമെന്ന വാഗ്ദാനമാണ് ഇയാള്‍ നടത്തിയത്.
നറുക്കെടുപ്പ് നടത്തുമ്പോള്‍ നറുക്ക് വീണാല്‍ പിന്നീട് പണം അടയ്ക്കേണ്ട ആവശ്യമില്ലെന്നും ഇയാള്‍ പ്രചരിപ്പിച്ചു. എന്നാല്‍ തവണകളായി പണം അടച്ചവര്‍ക്കും നറുക്ക് വീണവര്‍ക്കും നല്‍കിയ വാഗ്ദനങ്ങള്‍ ലഭിക്കാതായതോടെയാണ് ഇവര്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് മാക്കൂരിലുള്ള കട തേടി ചെന്നെങ്കിലും അടഞ്ഞുകിടക്കുകയായിരുന്നു.
അപ്പോഴേക്കും പ്രതികള്‍ ലക്ഷക്കണക്കിന് രൂപയുമായി ഒളിവില്‍ പോയിരുന്നു. നൂറോളം പരാതികളാണ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വടകര പോലീസിന് ലഭിച്ചത്.
തുടർന്ന് നടത്തിയ അന്വേഷണത്തില്‍ വടകര പൊലീസ് മലപ്പുറത്തുനിന്നാണ് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി മുസ്തഫയെ വലയിലാക്കിയത്. തട്ടിപ്പ് സംഘത്തില്‍ മുസ്തഫയ്ക്ക് പുറമെ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. സമാനമായ രീതിയില്‍ മലപ്പുറത്തും ഇവർ തട്ടിപ്പ് നടത്തിയതായി പൊലീസ് പറഞ്ഞു
Comments
Post a Comment