കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

എല്ലാം അവസാനിച്ചിരിക്കുന്നു', ഞെട്ടിക്കുന്ന തോല്‍വിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നെയ്‌മര്‍

ന്യൂജഴ്‌സി: രണ്ടര പതിറ്റാണ്ടോളം നീണ്ട രാജ്യത്തിന്റെ കാത്തിരിപ്പ് ഇത്തവണയും ഫലപ്രാപ്‌തിയിലെത്തിയില്ല. പ്രീക്വാർട്ടർ പോരാട്ടത്തില്‍ നോർവെയോട് തോറ്റ് ബ്രസീല്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ നെയ്‌മർ. 

ഒന്നരപതിറ്റാണ്ടിലേറെ നീണ്ട അന്താരാഷ്‌ട്ര കരിയറില്‍ തുടക്കം കുറിച്ചയിടത്ത് തന്നെ നെയ്‌മർ ജൂനിയർ തന്റെ അവസാന മത്സരവും കളിച്ചു. നോ‌ർവെയ്‌ക്കെതിരായ മത്സരത്തില്‍ ഇഞ്ചുറി ടൈമില്‍ പെനാല്‍ട്ടിയിലൂടെ ഈ ലോകകപ്പില്‍ തന്റെ ഏക ഗോള്‍ നേടിയ ശേഷമാണ് നെയ്‌മറുടെ പെട്ടെന്നുള്ള പടിയിറക്കം.

'ഞാൻ ശ്രമിച്ചു, ഞാൻ ശ്രമിച്ചുനോക്കി, മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് എല്ലാം തുടങ്ങിയത്. ഇവിടെവച്ച്‌ എല്ലാം അവസാനിച്ചിരിക്കുന്നു. എല്ലാം കഴിഞ്ഞു'- മത്സരശേഷം മാദ്ധ്യമപ്രവർത്തകരോട് നെയ്‌മർ പറഞ്ഞു. ബ്രസീല്‍ പുറത്തായതോടെ പൊട്ടിക്കരഞ്ഞശേഷമാണ് നെയ്‌മർ ഗ്രൗണ്ട് വിട്ടത്. നോർവെയോട് 2-1ന് തോറ്റതോടെ ലോകകപ്പില്‍ യൂറോപ്യൻരാജ്യങ്ങള്‍ക്കെതിരെ 24 വർഷത്തിനിടെ വിജയിച്ചിട്ടില്ല എന്ന നാണക്കേട് ബ്രസീല്‍ വീണ്ടും തുടരുകയാണ്. 2002ല്‍ ജർമ്മനിയെ തോല്‍പ്പിച്ച്‌ ചാമ്പ്യന്മാരായതാണ് അവസാനമായുള്ള അവരുടെ വിജയം.

2010ല്‍ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാരംഭിച്ച ദീർഘമായ കരിയറില്‍ നെയ്‌മർ ഡ സില്‍വ സാന്റോസ് ജൂനിയർ എന്ന 34കാരനായ നെയ്‌മർ 129 മത്സരങ്ങളില്‍ നിന്നായി 80 ഗോളുകള്‍ നേടി. പരിക്ക് ഏറെ അലട്ടിയ നെയ്‌മറിന് ലോകകപ്പില്‍ ആദ്യമത്സരങ്ങള്‍ നഷ്‌ടമായിരുന്നു. സ്‌കോട്‌ലണ്ടിനെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായാണ് താരം ഇറങ്ങിയത്. നോർവെയ്‌ക്കെതിരെയും രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങി ടീമിനുവേണ്ടി ഗോള്‍ നേടി. 2023 ഒക്‌ടോബറില്‍ പരിക്കേറ്റശേഷം ഈ ലോകകപ്പിലാണ് ബ്രസീലിന് വേണ്ടി നെയ്‌മർ പിന്നീട്‌ കളിച്ചത്. ലോകകപ്പ് എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കാതെ വിതുമ്പിയാണ് നെയ്‌മറുടെ മടക്കം.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.