കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഹാളണ്ടിന്റെ ഇരട്ടഗോളില്‍ ബ്രസീല്‍ തകര്‍ന്നു; ചരിത്രവിജയവുമായി നോര്‍വേ ക്വാര്‍ട്ടര്‍ ഫൈനലില്‍

ന്യൂജേഴ്‌സി: ഫിഫ ലോകകപ്പില്‍ ബ്രസീലിന് ക്വാര്‍ട്ടര്‍ കാണാതെ മടക്കം. പ്രീക്വാര്‍ട്ടറില്‍ നോര്‍വെയോട് ഒന്നിനെതിരെ രണ്ട് ഗോളിന് തോറ്റാണ് ബ്രസീല്‍ പുറത്താകുന്നത്.

മത്സരത്തിന്റെ രണ്ടാം പാതിയില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടാണ് രണ്ട് ഗോളും നേടിയത്. പെനാല്‍റ്റിയിലൂടെ നെയ്മറിന്റെ വകയായിരുന്നു ബ്രസീലിന്റെ ആശ്വാസഗോള്‍. ഈ വിജയത്തോടെ നോര്‍വേ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ യോഗ്യത നേടി.

നാടകീയ നിമിഷങ്ങള്‍ നിറഞ്ഞ ആദ്യ പകുതി ഗോള്‍രഹിതമായിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നോര്‍വേ ആക്രമണം ശക്തമാക്കി. 80-ാം മിനിറ്റില്‍ ഒരു മിന്നല്‍ ഹെഡറിലൂടെ ഹാളണ്ട് നോര്‍വേയെ മുന്നിലെത്തിച്ചു. തുടര്‍ന്ന് മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ബാക്കിനില്‍ക്കെ, പെനാല്‍റ്റി ബോക്‌സിന് പുറത്തുനിന്നും തൊടുത്തുവിട്ട മനോഹരമായൊരു ഷോട്ടിലൂടെ ഹാളണ്ട് നോര്‍വേയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച്‌ നെയ്മര്‍ ബ്രസീലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും വൈകിപ്പോയിരുന്നു.

*അവസരങ്ങള്‍ നഷ്ടപ്പെടുത്തി കാനറികള്‍*

മത്സരത്തില്‍ ബ്രസീലിന് നിരവധി സുവര്‍ണ്ണാവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ അവര്‍ക്കായില്ല. കളി തുടങ്ങി പതിനാലാം മിനിറ്റില്‍ തന്നെ ബ്രസീലിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചതാണ്. എന്നാല്‍ മിഡ്ഫീല്‍ഡര്‍ ബ്രൂണോ ഗ്വിമറായസ് എടുത്ത കിക്ക് നോര്‍വെ ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടു. രണ്ടാം പകുതിയില്‍ വിനീഷ്യസ് ജൂനിയറിന്റെ മികച്ചൊരു പാസില്‍ നിന്നും പകരക്കാരനായി ഇറങ്ങിയ എന്‍ഡ്രിക്കിന് ലഭിച്ച മികച്ചൊരു അവസരവും നഷ്ടമായി. മറുവശത്ത്, കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍വേ ഒരു തവണ ബ്രസീലിന്റെ വല ചലിപ്പിച്ചിരുന്നെങ്കിലും ഓഫ്സൈഡ് ആയതിനാല്‍ റഫറി ആ ഗോള്‍ അനുവദിച്ചിരുന്നില്ല.

*തകര്‍ന്നത് 36 വര്‍ഷത്തെ ചരിത്രം*

1990ന് ശേഷം ആദ്യമായാണ് ബ്രസീല്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടര്‍ (റൗണ്ട് ഓഫ് 16) ഘട്ടത്തില്‍ പുറത്താകുന്നത്. അന്താരാഷ്ട്ര ഫുട്‌ബോളില്‍ നോര്‍വേയെ ഇതുവരെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ബ്രസീലിന്റെ മോശം റെക്കോര്‍ഡ് ഈ മത്സരത്തോടെയും തിരുത്താനായില്ല. ലാറ്റിനമേരിക്കന്‍ കരുത്തരെ അട്ടിമറിച്ച ആത്മവിശ്വാസത്തോടെ നോര്‍വേ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് തയ്യാറെടുക്കും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.