കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഇരുട്ടില്‍ തപ്പി കേരളം; ലോഡ് ഷെഡിംഗിന്‍റെ ദൈര്‍ഘ്യം കൂടുന്നു, മറ്റ് വഴിയില്ലെന്ന് കെഎസ്‌ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന്റെ ദൈർഘ്യം കൂടുന്നു. പലതവണയായി കഴിഞ്ഞദിവസം ഒന്നരമണിക്കൂർ വരെ ലോഡ് ഷെഡിങ് ഏർപ്പെടുത്തിയിരുന്നു.

വൈദ്യുതി ആവശ്യകതയില്‍ 500മെഗാവാട്ടിന്റെ വർധനയാണുണ്ടായത്. മഴക്കുറവും അന്തരീക്ഷ താപനില ഉയർന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം മുൻകാലങ്ങളെ അപേക്ഷിച്ച്‌ ഗണ്യമായി വർധിച്ചിരിക്കുകയാണ്.

ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാല്‍ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഹ്രസ്വകാല കരാറ് വഴി വൈദ്യുതി വാങ്ങാൻ കെഎസ്‌ഇബിക്ക് റെഗുലേറ്ററി കമീഷൻ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഈ വൈദ്യുതി ഉടൻ ലഭിക്കില്ല.

മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയില്‍ തുടരുന്നതിനാലും വൈദ്യുതി ആവശ്യകത വർധിച്ചതിനാലുമാണ് നിയന്ത്രണം വേണ്ടിവരുന്നത്. വൈദ്യുതിനിയന്ത്രണം ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നും പ്രതിസന്ധി മറികടക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും കഴിഞ്ഞ വർഷം ജൂലൈയില്‍ പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത 3500-3600 മെഗാവാട്ട് ആയിരുന്നു. എന്നാല്‍ ഈ വർഷം അത് 4600-4800 ആയി. ഡാമുകളില്‍ 28 ശതമാനം വെള്ളം മാത്രമാണുള്ളതെന്നും മന്ത്രി സണ്ണി ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കടം വാങ്ങിയ വൈദ്യുതി തിരിച്ചുകൊടുക്കേണ്ടതുണ്ട്. വൈദ്യുതി ലഭ്യതയില്‍ 600-700 മെഗാവാട്ട് കുറവ് വന്നിട്ടുണ്ട്. പ്രതിസന്ധി മറികടക്കാൻ പൊതുജനങ്ങളും സഹകരിക്കണം. എസിയുടെ താപനില 25 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാക്കണം. അലങ്കാര വിളക്കുകള്‍ ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.