കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കിണർ ഇടിഞ്ഞു; വീട് അപകടഭീഷണിയിൽ, കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി


 തേഞ്ഞിപ്പലം: കടുക്കാട്ടുപാറയിൽ മുസ്തഫയുടെ വീടിനോട് ചേർന്നുള്ള കിണർ ഇന്ന് രാവിലെ 8 മണിയോടെ പൂർണമായും ഇടിഞ്ഞുവീണു. കിണറിനോട് ചേർന്നിരുന്ന വീടിന്റെ തറഭാഗത്തുള്ള മണ്ണും വലിയ തോതിൽ ഇടിഞ്ഞതോടെ വീടും അപകടഭീഷണിയിലായി.

സംഭവത്തെ തുടർന്ന് വീടിന്റെ തറയിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. കൂടുതൽ അപകടസാധ്യത കണക്കിലെടുത്ത് വീട്ടിലുണ്ടായിരുന്നവരെ ഉടൻ തന്നെ സുരക്ഷിതമായി ഒഴിപ്പിച്ച് തൊട്ടടുത്ത വീട്ടിൽ താൽക്കാലികമായി താമസിപ്പിച്ചിട്ടുണ്ട്.

ഈ പ്രദേശത്ത് മുൻപും മണ്ണിടിച്ചിലും മതിൽ ഇടിഞ്ഞുവീഴലും ഉണ്ടായിട്ടുണ്ട്. അന്ന് മുസ്തഫയുടെ വീടിനോട് ചേർന്ന ഭാഗത്തെ സംരക്ഷിക്കുന്നതിനായി വായ്പയെടുത്ത് കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ച ശേഷമാണ് പ്രശ്നം പരിഹരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ  വീട്ടിലെ കിണർ തന്നെ ഇടിഞ്ഞതോടെ കുടുംബം വലിയ ആശങ്കയിലാണ്.

കിണർ ഇടിഞ്ഞതിനെ തുടർന്ന് സമീപത്തെ വീടുകൾക്കും അപകടഭീഷണി നിലനിൽക്കുന്നതായി നാട്ടുകാർ ആശങ്കപ്പെടുന്നു. ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി സ്ഥലത്തെത്തി പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.