കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഇന്ന് രാവിലെ നടന്ന തിരച്ചിലിൽ ആദ്യം എൻജിനീയറായ ഹിമാചൽപ്രദേശ് സ്വദേശി രാഹുൽ ശർമയുടെയും എസ്കവേറ്റർ ഓപ്പറേറ്ററായ ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാൻറെയും മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്ന് മൂന്നാം സോണിൽ നടത്തിയ പരിശോധനയിൽ കമ്പനി സർവേയറായ യു.പി സ്വദേശി അസ്ഹറുദ്ദീൻറെയും സൂപ്പർവൈസറായ അൻസാരിയുടെയും മൃതദേഹങ്ങളും കണ്ടെത്തി.
കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയാക്കിയ ശേഷം എംബാം ചെയ്യുന്നതിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
അപകടസ്ഥലത്തെ നാല് സോണുകളായി തിരിച്ചാണ് തിരച്ചിൽ തുടരുന്നത്. കഡാവർ നായകൾ, പ്രത്യേക സ്പോട്ട്-ലൊക്കേഷൻ ക്യാമറകൾ, രക്ഷാപ്രവർത്തക സംഘങ്ങൾ എന്നിവയുടെ സഹായത്തോടെയാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ കനത്ത മഴയും മോശം കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.
ഒരാളെ കൂടി കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ദുഷ്കരമായ സാഹചര്യത്തിലും രക്ഷാപ്രവർത്തകർ രാവും പകലും തിരച്ചിൽ തുടരുകയാണ്.
Comments
Post a Comment