കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഓർമ്മയിൽ ബേപ്പൂർ സുൽത്താൻ

മലയാള സാഹിത്യ തറവാട്ടിൽ ആർക്കും ഭേദിക്കാൻ  കഴിയാത്ത ശക്തമായ തൂലികയിൽ  'മതിലുകൾ' തീർത്ത ഒരേയൊരു സുൽത്താനേയുള്ളൂ, സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ.  അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്ന്  32 വർഷം. 

1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിൽ ജനനം. സ്വാതന്ത്ര്യ സമരസേനാനി, നവോഥാന നായകൻ,  സാഹിത്യകാരൻ, എന്നീ മേഖലകളിൽ ഖ്യാതി നേടി.  സാഹിത്യത്തിന്റെ അതിപ്രസരം ഒഴിവാക്കി   ഭാഷയുടെയും വ്യാകരണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ചെഴുതി മലയാള സാഹിത്യത്തെ സാധാരണക്കാരന്റെ ജീവിതത്തോട് ചേർത്തു നിർത്തി ബേപ്പൂർ സുൽത്താൻ. 

 സാധാരണക്കാരിൽ സാധാരണക്കാരനായ നാട്ടുമനുഷ്യന്റെ പച്ചഭാഷയിലുള്ള ഹാസ്യാത്മകമായ രചനകൾ വായനക്കാരനെ ഒരുപോലെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും  ചെയ്തു. ആ തൂലികയുടെ ശക്തിയും ചൈതന്യവും സാഹിത്യലോകം ഏറെ ചർച്ച ചെയ്യപ്പെട്ടു. 

ഒരിക്കലും അലക്കിത്തേച്ച വടിവാർന്ന   ഭാഷയിൽ അദ്ദേഹം എഴുതിയില്ല. ഇത് മലയാളത്തിലെ മറ്റൊരു സാഹിത്യകാരനും അവകാശപ്പെടാൻ സാധിക്കാത്തവിധം ബഷീറിനെ ജനകീയനാക്കി. തന്റേതുമാത്രമായ വാക്കുകളും ശൈലിയുമായിരുന്നു  ബഷീറിന്റെ രചനാ സവിശേഷത. അതുകൊണ്ട് തന്നെയാണ് കുഞ്ഞിപ്പാത്തുവും, എട്ടുകാലി മമ്മുഞ്ഞും, പൊൻകുരിശ് തോമയും,ആനവാരി രാമൻ നായരും  സുഹറയും  മജീദുമൊക്കെ  നമ്മുടെ ഹൃദയാന്തരങ്ങളിൽ ഇന്നും  ജ്വലിച്ചു നിൽകുന്നത്. സമൂഹത്തിലെ പൊങ്ങച്ചത്തെയും തൻപ്രമാണിത്തത്തെയും അന്തമായ മതാചാര വൈകൃതത്തെയും ബഷീർ എതിർത്തു.   ബാല്യകാലസഖി, മതിലുകൾ, ശബ്ദങ്ങൾ, ജന്മദിനം, പാത്തുമ്മാന്റെ ആട്,  ന്റുപ്പുപ്പാക്ക് ഒരാനണ്ടാർന്നു എന്നിവയാണ് പ്രധാന കൃതികൾ. ബാല്യകാലസഖി, ഭാർഗവീനിലയം, മതിലുകൾ, മുച്ചീട്ടു കളിക്കാരന്റെ മകൾ എന്നിവ സിനിമയാക്കപ്പെട്ടു.

പത്മശ്രീ പുരസ്‌കാരം, വള്ളത്തോൾ അവാർഡ്, മുട്ടത്ത് വർക്കി അവാർഡ് തുടങ്ങിയവ ബഷീറിന് ലഭിച്ചു.

1994 ജൂലൈ 5 ന് 86 ആം  വയസിൽ ബേപ്പൂരിൽ വെച്ച് സുൽത്താൻ  മരണപ്പെട്ടു. 


 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.