കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കപ്പ് കൊടുത്തിട്ടും വേദിയില്‍ തത്തിക്കളിച്ച്‌ ട്രംപ്, കൈയ്ക്ക് പിടിച്ച്‌ പുറത്തുചാടിച്ച്‌ ഫിഫ പ്രസിഡന്റ്- വീഡിയോ വൈറല്‍


ന്യൂജഴ്‌സി: ഫിഫ ലോകകപ്പ് കിരീടം സമ്മാനിച്ചിട്ടും വേദി വിടാൻ തയാറാകാത്ത തത്തിക്കളിച്ച്‌ വെളുക്കെ ചിരിച്ചുകൊണ്ടു നില്‍ക്കുന്ന യുഎസ് പ്രസിഡന്റ് ‍ഡൊണാള്‍ഡ് ട്രംപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.

സ്പെയിൻ വിജയം ആഘോഷിക്കുന്നതിനിടയിലും ട്രംപ് വേദി വിടാതെ ഫ്രെയിമില്‍ തന്നെ നില്‍ക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഒടുവില്‍ ഫിഫ പ്രസിഡന്റ് എത്തിയാണ് ട്രംപിനെ വേദിയില്‍നിന്നു മാറ്റിയത്.

സംഭവം ഇങ്ങനെ- ലോകകപ്പ് കിരീടം സ്പെയിൻ ടീമിന് സമ്മാനിച്ച ശേഷം അവിടെത്തന്നെ തുടരുകയായിരുന്നു ട്രംപ്. ഇതിനിടെ തങ്ങള്‍ക്ക് ആ ഘോഷം തുടങ്ങുന്നതിനായി ക്യാപ്റ്റൻ റോഡ്രി ട്രംപിന് പുറത്തേക്കുള്ള വഴി കാണിച്ചെങ്കിലും പുറത്തേക്ക് പോകാൻ പ്രസിഡന്റ് കൂട്ടാക്കിയില്ല. ഒരു സൈഡില്‍ സ്പെയിൻ താരങ്ങള്‍ ലോകകപ്പുമായി ആഘോഷം തുടങ്ങിയപ്പോഴും ട്രംപ് കളിക്കാരുടെ തോളില്‍ തട്ടിയും അഭിനന്ദിച്ചും അവർക്ക് സമീപം തന്നെ നില്‍ക്കുകയായിരുന്നു. ഇതിനിടെ ഫ്രെയിമില്‍ കയറാനും ശ്രമിക്കുന്നുണ്ട്.

ഒടുവില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഓടിയെത്തി ട്രംപിന്റെ കയ്യില്‍ പിടിച്ച്‌ പുറത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ട്രംപ് കയ്യടിച്ചുകൊണ്ട് അവിടെത്തന്നെ തുടർന്നു. ഇതിനിടെ ഇൻഫന്റിനോ ട്രംപിനോട് എന്തോ പറയാൻ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് ശേഷമാണ് ഇൻഫന്റിനോയ്ക്കൊപ്പം ട്രംപ് വേദി വിട്ടത്.

അതേസമയം അർജന്റീന താരം ക്രിസ്റ്റ്യൻ റൊമെരോ ട്രംപില്‍ നിന്ന് മെഡല്‍ സ്വീകരിച്ചെങ്കിലും കൈകൊടുത്തില്ല. മെസിയാകട്ടെ ട്രംപിന് മുഖം പോലും കൊടുത്തില്ല. സ്പാനിഷ് സൂപ്പർ താരം ലമീൻ യമാല്‍ ട്രംപിന് കൈകൊടുക്കാൻ ആദ്യം മടിച്ചെങ്കിലും ട്രംപ് കൈനീട്ടിത്തന്നെ പിടിച്ചതോടെ കൈകൊടുത്തു മാറുകയായിരുന്നു.

വീഡിയോകള്‍ വൈറലായതിന് പിന്നാലെ ട്രംപനെതിരെ വിമർശനവും പരിഹാസവുമുയരുന്നുണ്ട്. ട്രംപ് നാണമില്ലാതെ സ്പെയിനിന്റെ ആഘോഷത്തില്‍ ഇടിച്ചുകയറാൻ ശ്രമിക്കുകയാണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ട്രംപിന് ഔചിത്യബോധം ഇല്ലേ എന്നും പലരും ചോദിക്കുന്നു.

വീഡിയോ കാണാം. 

https://x.com/superTV247/status/2078976066824089760?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E2078976066824089760%7Ctwgr%5Ed5a2d73d7d412aafcdf3ea3afc23299398293bc0%7Ctwcon%5Es1_c10&ref_url=http%3A%2F%2Fapi-news.dailyhunt.in%2F

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.