കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം; ആദ്യ മാച്ച്‌ കാനഡയും മൊറോക്കോയും തമ്മില്‍

ന്യൂയോർക്ക്:  ലോകകപ്പിൻ്റെ ക്വാർട്ടർ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ന് ആദ്യം കളത്തിലെത്തുന്നത് അഷ്റഫ് ഹക്കീമിയുടെ മോറോക്കോയാണ്. എതിരാളികള്‍ ആതിഥേയരായ കാനഡയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ കരുത്തരായ എതിരാളികളെ വിറപ്പിച്ചാണ് ഇരു ടീമുകളും നോക്കൗട്ടിലെത്തിയത്.

റൗണ്ട് ഓഫ് 32ല്‍ നെതർലൻഡ്സിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി ആത്മവിശ്വാസത്തിൻ്റെ കൊടുമുടിയിലാണ് മൊറോക്കോ. ആഫ്രിക്കൻ ഫുട്ബോളിൻ്റെ കരുത്ത് വീണ്ടും ലോകത്തിന് മുന്നില്‍ തെളിയിക്കാനാണ് ഹക്കീമിയും സംഘവും ഒരുങ്ങുന്നത്.

മറുവശത്ത് ചരിത്രം കുറിക്കാനാണ് കാനഡയുടെ ശ്രമം. കഴിഞ്ഞ റൗണ്ടില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച്‌ മുന്നേറിയ ആതിഥേയർ ഇപ്പോള്‍ സ്വപ്നം കാണുന്നത് ക്വാർട്ടർ ഫൈനലാണ്. വേഗതയും ആക്രമണ ഫുട്ബോളും ആയുധമാക്കി മൊറോക്കോയെ വീഴ്ത്താനാകും കാനഡയുടെ ശ്രമം.

മറ്റൊരു മത്സരത്തില്‍ ലോകകപ്പ് കിരീട സ്വപ്നവുമായി മുന്നേറുന്ന കിലിയൻ എംബാപ്പെയുടെ ഫ്രാൻസിന് ലാറ്റിനമേരിക്കൻ ശക്തികളായ പരാഗ്വെയാണ് എതിരാളികള്‍. എംബാപ്പെ, ഉസ്മാൻ ഡെംബലെ, ഒലീസെ എന്നിവരുടെ മിന്നും ഫോം എതിരാളികള്‍ക്ക് വലിയ തലവേദനയാണ്. നാല് മത്സരങ്ങളില്‍ 13 ഗോള്‍ നേടിയ ഫ്രഞ്ച് ആക്രമണനിര ടൂർണമെൻ്റിലെ ഏറ്റവും അപകടകാരികളാണ്.

എന്നാല്‍ പരാഗ്വെ അത്ര നിസാരക്കാരല്ല. നോക്കൗട്ടില്‍ മുൻ ലോക ചാംപ്യൻമാരായ ജർമനിയെ അട്ടിമറിച്ച കരുത്തുണ്ട് പരാഗ്വെയ്‌ക്ക്. ഫ്രാൻസിൻ്റെ ആക്രമണങ്ങളെ തടഞ്ഞുനിർത്തി അവസരം കിട്ടുമ്പോള്‍ തിരിച്ചടിക്കാനാകും ലാറ്റിനമേരിക്കൻ ടീമിൻ്റെ ലക്ഷ്യം. ഇരു ടീമുകള്‍ക്കും തമ്മില്‍ ഒരു ചരിത്രക്കണക്കും ബാക്കിയുണ്ട്. 1998 ലോകകപ്പിലെ പ്രീ ക്വാർട്ടറില്‍ ഫ്രാൻസിനോട് പരാജയപ്പെട്ട പരാഗ്വെ, 28 വർഷങ്ങള്‍ക്ക് ശേഷം അതിന് പ്രതികാരം ചെയ്യാനുള്ള അവസരമാണിത്.

ക്വാർട്ടറിലേക്ക് ആരാകും എത്തുക? പരാഗ്വെ ഫ്രാൻസിനെ അട്ടിമറിക്കുമോ? അല്ലെങ്കില്‍ പരാഗ്വെയുടെ മേല്‍ ആധിപത്യം ഫ്രഞ്ച് പട തുടരുമോ? മൊറോക്കോയെ തകർത്ത് കാനഡ ചരിത്രം കുറിക്കുമോ? ശനിയാഴ്ച രാത്രി മുതല്‍ ഇനി എല്ലാ കണ്ണുകളും പ്രീ ക്വാർട്ടർ പോരാട്ടങ്ങളിലേക്കാണ്.

*പ്രീ ക്വാര്‍ട്ടര്‍ മത്സരക്രമം :*

ജൂലൈ 4 കാനഡ vs മൊറോക്കോ, 10.30 pm

ജൂലൈ 5 പരാഗ്വേ vs ഫ്രാന്‍സ്, 2.30 am

ജൂലൈ 6 ബ്രസീല്‍ vs നോര്‍വെ, 1.30 am

ജൂലൈ 6 മെക്സിക്കോ vs ഇംഗ്ലണ്ട്, 5.30 am

ജൂലൈ 7 പോര്‍ച്ചുഗല്‍ vs സ്‌പെയിന്‍, 12.30 am

ജൂലൈ 7 അമേരിക്ക vs ബെല്‍ജിയം, 5.30 am

ജൂലൈ 7 അര്‍ജൻ്റീന vs ഈജിപ്ത്, 9.30 pm

ജൂലൈ 8 സ്വറ്റ്‌സര്‍ലൻ്റ് vs കൊളംബിയ, 1.30 am

*പ്രീ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയ ടീമുകള്‍:*

കാനഡ, മൊറോക്കോ, പരാഗ്വെ, ഫ്രാന്‍സ്, ബ്രസീല്‍, നോര്‍വേ, മെക്സിക്കോ, ഇംഗ്ലണ്ട്, യുഎസ്‌എ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ബെല്‍ജിയം, സ്വിറ്റ്‌സര്‍ലന്‍ഡ്, ഈജിപ്ത്, അര്‍ജൻ്റീന, കൊളംബിയ

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.