കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പ്രധാനമന്ത്രി മോദിയെ വധിക്കുമെന്ന് ഭീഷണി; പ്രതി പരപ്പനങ്ങാടി സ്വദേശി മിഥുൻ


പരപ്പനങ്ങാടി: സമൂഹ മാധ്യമങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരപനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിൽ മിഥുൻ രാജാണന്ന് കണ്ടെത്തി.

പ്രധാനമന്ത്രിയെ വെള്ളിയാഴ്‌ച ദിവസം തലയറക്കുമെന്ന് സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് വ്യാപകമായി സംഘ്‌പരിവാർ കേന്ദ്രങ്ങൾ ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിനിടെയാണ് ഇയാൾ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശിയാണന്ന് തിരിച്ചറിഞ്ഞത്.

ഇയാളുടെരൂപം കണ്ടപ്പോൾ മുസ്ലിം നാമധാരിയാണന്ന് തെറ്റിദ്ധരിച്ച് വ്യാപകമായി വിദ്യേശ പ്രചരണങ്ങൾ നടത്തുന്നതിനിടെയാണ് തിരിച്ചറിയുന്നത്. ഇയാൾ നേരത്തെ സംഘ്‌പരിവാർ സംഘടനകളിൽ പ്രവർത്തിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നുണ്ട്.

എന്നാൽ 20 വർഷമായി ഇയാൾ മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് പോലീസ് പറയുന്നത്. ബന്ധുക്കളെ അടക്കം ആക്രമിച്ചതിനെ തുടർന്ന് പരപ്പനങ്ങാടി പോലീസ് ഇയാളെ കുതിരവട്ടം ആശുപത്രിയിൽ എത്തിച്ചിരുന്നതായി പോലീസ് പറയുന്നു.

വിദ്വേശ പ്രചരണങ്ങൾക്കെതിരെ സ്വമേധയ കേസ്സെടുക്കുന്ന പോലീസ് പ്രതി മാനസിക രോഗിയായതിനാൽ നടപടിയെടുത്തിട്ടില്ലന്ന് പോലീസ് കേന്ദ്രങ്ങൾ പറഞ്ഞു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.