കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

പാലക്കാട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി അപകടം; ഒരു മരണം


 പാലക്കാട് : മുണ്ടൂർ ഒൻപതാം മയിലില്‍ വിദ്യാർഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി വിദ്യാർത്ഥി മരിച്ചു. പാലക്കാട് യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.എസ്.സി വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാൻ ആണ് മരിച്ചത്.

വിവിധ ആശുപത്രികളില്‍ നിന്ന് മാലിന്യവുമായി മലമ്പുഴയിലെ മാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക് പോവുകയായിരുന്ന ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻറെ ലോറിയാണ് അപകടമുണ്ടാക്കിയത്. അതിവേഗതയിലായിരുന്ന വണ്ടി നിയന്ത്രണം വിട്ട് വഴിയരികിലൂടെ നടന്നുപോവുകയായിരുന്നു നാല് വിദ്യാർത്ഥികളുടെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അപകടത്തില്‍ പരിക്കേറ്റ മറ്റ് മൂന്ന് വിദ്യാർത്ഥികളുടെയും നില നിലവില്‍ ഗുരുതരമായി തുടരുന്നു. ഇവരെല്ലാവരും ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഉണ്ടായിരുന്നത്. എന്നാല്‍ പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവ ഗുരുതരമായതിനെ തുടർന്ന് ബന്ധുക്കള്‍ ഇടപെട്ട് അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സാധാരണഗതിയില്‍ വലിയ അപകടങ്ങള്‍ നടക്കാത്ത മേഖലയാണിതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ഈ വാഹനത്തിന്റെ അമിതവേഗതയാണ് വലിയ ദുരന്തത്തിന് കാരണമായത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.