അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

മെസിയും സലായും ആദ്യമായി നേര്‍ക്കുനേര്‍; അറ്റ്‌ലാന്‍റയില്‍ ഇന്ന് അര്‍ജന്‍റീന-ഈജിപ്ത് പ്രീ-ക്വാര്‍ട്ടര്‍ പോര്


 

*അറ്റ്‌ലാന്‍റ :*  ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടർ പോരാട്ടത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന ആഫ്രിക്കൻ കരുത്തരായ ഈജിപ്തിനെ നേരിടും.

അറ്റ്‌ലാന്‍റയിലെ മെഴ്‌സിഡസ് ബെൻസ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിന് ഇന്ത്യൻ സമയം ഇന്ന് രാത്രി 9.30നാണ് കിക്കോഫാകുക. ടിവിയില്‍ യുണൈറ്റ്8 സ്പോര്‍സ് നെറ്റ്‌വർക്കിലും ലൈവ് സ്ട്രീമിംഗില്‍ സീ ഫൈവിലും മത്സരം തത്സമയം കാണാനാകും. ലിയോണല്‍ മെസിയും മുഹമ്മദ് സലായും അന്താരാഷ്ട്ര വേദിയില്‍ ആദ്യമായി നേർക്കുനേർ വരുമ്പോള്‍ ഫുട്ബോള്‍ ലോകം ഉറ്റുനോക്കുന്നത് കടുത്തൊരു പോരാട്ടത്തിനാണ്.

തങ്ങളുടെ തൊട്ടുമുൻപത്തെ നോക്കൗട്ട് മത്സരങ്ങളില്‍ കനത്ത പരീക്ഷണങ്ങള്‍ അതിജീവിച്ചാണ് ഇരുടീമുകളും പ്രീ-ക്വാർട്ടറിലേക്ക് എത്തുന്നത്. കാബോ വെർദെയുടെ അപ്രതീക്ഷിത പോരാട്ട വീര്യത്തിന് മുന്നില്‍ അർജന്‍റീന പതറിയിരുന്നു. എക്സ്ട്രാ ടൈം വരെ നീണ്ട കടുത്ത പോരാട്ടത്തിനൊടുവിലാണ് (3-2) സ്കലോണിയുടെ സംഘം രക്ഷപ്പെട്ടത്. ഈജിപ്താകട്ടെ ഓസ്ട്രേലിയയെ എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിന്‍റെ പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

ലിയോണല്‍ മെസി എന്ന ഒരൊറ്റ അച്ചുതണ്ടിലാണ് നിലവില്‍ അർജന്‍റീനയുടെ കളി കറങ്ങുന്നത്. ടൂർണമെന്‍റില്‍ ഇതുവരെ 7 ഗോളുകളുമായി ടോപ്പ് സ്കോറർ പദവിയില്‍ ഫോമിന്‍റെ പരകോടിയിലാണ് ഈ ഇതിഹാസം. കാലില്‍ പന്തെത്തിയാല്‍ എതിരാളികളുടെ നെഞ്ചിടിപ്പേറ്റുന്ന മെസിയെ കൃത്യമായി പൂട്ടാൻ ഈജിപ്തിന് കഴിഞ്ഞില്ലെങ്കില്‍ കളി അവിടെത്തീരും.

എന്നാല്‍ കാബോ വെർദെയ്ക്കെതിരായ മത്സരം അർജന്‍റീനയുടെ പ്രതിരോധ വിടവുകള്‍ തുറന്നുകാട്ടിയിരുന്നു. 'മെസിയില്ലെങ്കില്‍ ഈ ടീം എങ്ങനെ?' എന്ന വലിയൊരു ചോദ്യവും ആ മത്സരം അവശേഷിപ്പിച്ചു. ക്വാർട്ടർ ഫൈനല്‍ ടിക്കറ്റിനായി സ്കലോണിക്ക് ഈ പ്രതിരോധ പിഴവുകള്‍ക്ക് ഇന്ന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

ആദ്യമായി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടം കാണുന്ന ഈജിപ്ത് അവരുടെ ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിനാണ് ഇന്ന് ബൂട്ട് കെട്ടുന്നത്. ഞങ്ങള്‍ മെസിയെക്കുറിച്ച്‌ ചിന്തിച്ച്‌ തലപുകയ്ക്കുന്നില്ല, ഞങ്ങള്‍ക്ക് മുഹമ്മദ് സലായുണ്ട് എന്നാണ് ഈജിപ്ത് ക്യാമ്പിന്‍റെയും പരിശീലകൻ ഹൊസാം ഹസന്‍റെയും ആത്മവിശ്വാസം. കരുത്തുറ്റ മെയ്ക്കരുത്ത് കൊണ്ട് അർജന്റീനയെ പൂട്ടുക, ഒപ്പം സൂപ്പർ താരം മുഹമ്മദ് സലാ നയിക്കുന്ന കൗണ്ടർ അറ്റാക്കുകളിലൂടെ ഗോളടിക്കുക എന്നതാകും ആഫ്രിക്കൻ കരുത്തരുടെ പ്രധാന തന്ത്രം.

ലോകവേദിയിലെ പരിചയക്കുറവും ഫോമിന്‍റെ പരകോടിയിലുള്ള മെസി ഉയര്‍ത്തുന്ന വെല്ലുവിളിയും മുഹമ്മദ് സലായുടെ ഈജിപ്ത് എങ്ങനെ മറികടക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്നത്തെ കളിയുടെ വിധി. അർജന്‍റീനയ്ക്ക് ക്വാർട്ടറിലേക്ക് കടക്കാൻ ഈജിപ്ഷ്യൻ പ്രതിരോധ കോട്ട പൊളിക്കുക എളുപ്പമാകില്ല.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.