കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കാക്കഞ്ചേരിയിലെ ലോഡ്ജില്‍ ലഹരി ചോദിച്ചെത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന അഞ്ചംഗ സംഘം പിടിയില്‍


 തേഞ്ഞിപ്പലം : കാക്കഞ്ചേരിയില്‍ ലോഡ്ജില്‍ ലഹരി ചോദിച്ചെത്തിയ സംഘം പണവും മൊബൈല്‍ ഫോണും കവർന്നു. അഞ്ചംഗ സംഘം പിടിയില്‍.

പിടിയിലായ  പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികള്‍ ലോഡ്ജില്‍ എത്തുന്ന സിസിടിവി ദൃശ്യവും പൊലീസിന് ലഭിച്ചു. ഇക്കഴിഞ്ഞ 30ന് രാത്രിയിലാണ് അഞ്ചു പേർ അടങ്ങുന്ന സംഘം തേഞ്ഞിപ്പാലം കാക്കഞ്ചേരിയിലെ ലോഡ്ജില്‍ എത്തിയത്. റിസപ്ഷനില്‍ ഉണ്ടായിരുന്ന ആളോട് എംഡിഎംഎ ആവശ്യപ്പെട്ടു. പിന്നാലെ തർക്കമായി. റിസപ്ഷനില്‍ ഉണ്ടായിരുന്ന 1500 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ ബലം പ്രയോഗിച്ച്‌ പിടിച്ചുവാങ്ങി. ശേഷം കാറില്‍ കയറി കടന്നു കളഞ്ഞു.

പരാതി ലഭിച്ചതിനെ തുടർന്ന് തേഞ്ഞിപ്പലം പോലീസ് വിശദമായ അന്വേഷണം നടത്തി. ലോഡ്ജിലെ സിസിടിവിയില്‍ നിന്ന് പ്രതികള്‍ ലോഡ്ജിലേക്ക് വരുന്നതിന്റെയും പോകുന്നതിന്റെയും ദൃശ്യം ലഭിച്ചു. ഇത് പ്രതികളെ കണ്ടെത്താൻ പോലീസിനെ സഹായകരമായി. ചെട്ടിപ്പടി സ്വദേശി അക്കീബ്, പരപ്പനങ്ങാടി സ്വദേശി ജുനൈദ്, താനൂർ സ്വദേശി സഫുവാൻ, നായർത്തോട് സ്വദേശി മർഷാദ്, നെടുവ സ്വദേശി റമീസ് എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ലോഡ്ജിലെ ജീവനക്കാർക്ക് ഈ പ്രതികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതും പോലീസ് അന്വേഷിക്കും.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.