കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം; യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്


 മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലപരാമർശം നടത്തിയ സംഭവത്തില്‍ യൂട്യൂബ് ചാനലിനെതിരെ കേസെടുത്ത് മലപ്പുറം സൈബർ പൊലീസ്. ബ്രഹ്മ കോഹഗ്നിഷനെന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്.

തിരുവനന്തപുരത്തുവച്ചു നടന്ന പരിപാടിയില്‍ നിലവിളക്ക് കൊളുത്തുന്നതുമായി ബന്ധപ്പെട്ടാണ് മന്ത്രിയെ യൂട്യൂബ് ചാനലിലൂടെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചത്. നിലവിളക്ക്, ഹലാല്‍, ഹറാം എന്നീ മതപരമായ ആശയങ്ങള്‍ ഉപയോഗിച്ച്‌ സമൂഹത്തില്‍ വിദ്വേഷവും ശത്രുതയും വളർത്താൻ ശ്രമിച്ചതിനാണ് യൂട്യൂബ് ചാനലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്.

യൂട്യൂബ് ചാനല്‍ ഉടമയ്‌ക്കെതിരെ യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. യൂത്ത് ലീഗ് മലപ്പുറം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഷാഫി കാടേങ്ങലാണ് മലപ്പുറം സൈബർ പൊലീസില്‍ പരാതി നല്‍കിയത്. തലസ്ഥാനത്ത് നടന്ന പരിപാടിയില്‍ പികെ കുഞ്ഞാലിക്കുട്ടിയും കെഎം ഷാജിയും നിലവിളക്ക് കൊളുത്തിയതിനെ മതസ്‌പർദ്ധ ഉണ്ടാക്കുന്ന തരത്തിലുള്ള പരാമർശങ്ങള്‍ ഉപയോഗിച്ചാണ് യൂട്യൂബ് വീഡിയോയില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് യൂത്ത് ലീഗ് പരാതിയില്‍ പറയുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.