കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഗര്‍ഭിണിയായ ഭാര്യ ജീവനൊടുക്കി, വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവ് ബംഗളൂരുവിലെ ലോഡ്‌ജില്‍ തൂങ്ങിമരിച്ച നിലയില്‍


 ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവില്‍ ലോഡ്‌ജില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തി. എടത്വ കൊടുപ്പുന്ന പുത്തൻവീട്ടില്‍ പി എസ് സനുക്കുട്ടനാണ് (30) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുൻപ് സനുക്കുട്ടന്റെ ഭാര്യ മാവേലിക്കര ഉമ്പർനാട് പഴയതോപ്പില്‍ ഹരീഷ്‌മ (27)യെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

ദോഹയില്‍ ജോലിനോക്കിയിരുന്ന സനുക്കുട്ടൻ വിവരമറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ടെങ്കിലും ഇവിടെയെത്തിയില്ല. ബംഗളൂരുവില്‍ ഇറങ്ങി അവിടെനിന്നും കണക്ഷൻ ഫ്‌ളൈറ്റില്‍ നെടുമ്പാശേരിയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ സനുക്കുട്ടൻ എത്താത്തതിനെ തുടർന്ന് ബന്ധുക്കള്‍ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചു. ലഭിക്കാതെ വന്നതോടെ ബംഗളൂരു വിമാനത്താവളം അധികൃതരുമായി ബന്ധപ്പെട്ടു. അവിടെ ഇറങ്ങിയതായി ഇതോടെ വിവരം ലഭിച്ചു.

ബന്ധുക്കള്‍ തുടർന്ന് ബംഗളൂരുവിലെത്തി മലയാളി അസോസിയേഷനിലും പൊലീസിലും വിവരമറിയിച്ചു. ഇതിനിടെ ലോഡ്‌ജില്‍ നിന്ന് മരിച്ചനിലയില്‍ മലയാളിയെ കണ്ടെത്തിയെന്ന വാർത്ത വന്നു. ഇതോടെ ബന്ധുക്കള്‍ അവിടെയെത്തി മരിച്ചത് സനുക്കുട്ടനെന്ന് തിരിച്ചറിഞ്ഞു. നാല് മാസം മുൻപായിരുന്നു ഹരിഷ്‌മയുടെയും സനുക്കുട്ടന്റെയും വിവാഹം. ഹരിഷ്‌മ മൂന്നുമാസം ഗർഭിണിയായിരുന്നു. ഒരുമാസം മുൻപാണ് സനുക്കുട്ടൻ ജോലിക്കായി വിദേശത്തേക്ക് പോയത്. ഹരിഷ്‌മയുടെ സംസ്‌കാരം മാവേലിക്കരയില്‍ നടത്തി.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.