അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ

Image
  കോയമ്പത്തൂർ : ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മണിക്കൂറുകളോളം തൂങ്ങിപ്പിടിച്ച്‌ കിടന്ന് ലഹരി സംഘത്തെ പിടികൂടി പൊലീസ് ഉദ്യോഗസ്ഥൻ . തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കോവില്‍പാളയം സ്റ്റേഷനിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ വേല്‍മുരുകന്റെ സാഹസികമായ നീക്കത്തിലൂടെ മൂന്നുപേരെ പിടികൂടാനായി. കാറിന് മുകളില്‍ പൊലീസുകാരൻ തൂങ്ങിക്കിടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വേല്‍മുരുകനും സബ് ഇൻസ്‌പെക്‌ടർ വിഗ്‌നേഷും ചേർന്ന് പതിവുപോലെ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. 300 കിലോഗ്രാം ഗുട്‌കയുമായി കർണാടകയില്‍ നിന്നെത്തിയ കാർ ഉദ്യോഗസ്ഥർ തടഞ്ഞു. തുടർന്ന് കാറിന്റെ പിൻഭാഗത്തുണ്ടായിരുന്ന വസ്‌തുക്കള്‍ പരിശോധിച്ചുകൊണ്ടിരുന്ന വിഗ്‌നേഷിനെ കാറിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശികള്‍ തള്ളിമാറ്റി. ശേഷം കാറിന്റെ ഡോറടച്ച്‌ അതിവേഗത്തില്‍ വാഹനം ഓടിച്ചുപോയി. ഇതുകണ്ട് വേല്‍മുരുകൻ കാറിന് മുകളില്‍ ചാടിക്കയറിയെങ്കിലും സംഘം വാഹനം നിർത്താതെ അമിതവേഗതയില്‍ ഓടിച്ചുപോയി. കാറിന് മുകളില്‍ അപകടകരമായ രീതിയില്‍ വേല്‍മുരുകൻ തൂങ്ങിക്കിടക്കുന്ന വീഡിയോ റോഡിലൂടെ പോയ മറ്റ് യാത്രക്കാരാണ് പകർത്തിയത്. സംഭവമറിഞ്ഞ് ക...

രാമനാട്ടുകരയില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വന്‍ ശേഖരവുമായി മധ്യവയസ്‌കന്‍ പിടിയില്‍


രാമനാട്ടുകര : രാമനാട്ടുകരയില്‍ സ്റ്റേഷനറി കടയുടെ മറവില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ മൊത്തക്കച്ചവടം നടത്തിവന്ന മധ്യവയസ്‌കനെ വൻ ലഹരിശേഖരവുമായി പോലീസ് പിടികൂടി.

രാമനാട്ടുകര അമ്പലക്കണ്ടി സ്വദേശി പള്ളിക്കര വീട്ടില്‍ മുസ്തഫ(52) യെയാണ് ഫറോക്ക് എസ്‌ഐയും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്. ലഹരി വിരുദ്ധ കാമ്പയിനായ 'ഓപറേഷൻ തൂഫാന്റെ' ഭാഗമായി പോലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇയാള്‍ വലയിലായത്.

രാമനാട്ടുകര ഹെല്‍ത്ത് സെന്ററിന് സമീപത്തെ നീലിത്തോട് പാലത്തിനടുത്തുള്ള വാടകവീട്ടിലാണ് മുസ്തഫ താമസിച്ചിരുന്നത്. ഈ വീട്ടില്‍ വൻതോതില്‍ ലഹരിവസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് ഫറോക്ക് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു.

പോലീസ് സംഘം വീട് തുറന്ന് പരിശോധിച്ചപ്പോള്‍ ഒരു മുറിയില്‍ ആറ് ചാക്കുകളിലായി സൂക്ഷിച്ച നിലയില്‍ ഏകദേശം അയ്യായിരത്തോളം പാക്കറ്റ് ഹാൻസ് കണ്ടെടുത്തു. വീടിന്റെ പോർച്ചില്‍ നിർത്തിയിട്ടിരുന്ന ഇയാളുടെ കെ.എല്‍ 11 ബി.ടി 2179 നമ്പർ സ്‌കൂട്ടറിന്റെ ഡിക്കി പരിശോധിച്ചപ്പോള്‍ വില്‍പനയ്ക്കായി സൂക്ഷിച്ച 180 പാക്കറ്റ് ഹാൻസ് കൂടി പോലീസ് കണ്ടെടുത്തു. തുടർന്ന് കടത്താനുപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.