കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി മൈസൂരു മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് സൗകര്യമൊരുക്കിയിരുന്നു. പ്രിയ ഗായികയെ അവസാനമായി ഒരുനോക്ക് കാണാൻ സംഗീത, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും ആയിരക്കണക്കിന് ആരാധകരുമാണ് ഒഴുകിയെത്തിയത്. ആറ് പതിറ്റാണ്ടിലേറെക്കാലം തെന്നിന്ത്യൻ സിനിമാ സംഗീതത്തെ ഭരിച്ച അദ്വിതീയ ശബ്ദത്തിനാണ് ആരാധകർ വിട നൽകിയത്.
കേരള സർക്കാരിന്റെ ആദരം
കേരള ജനതയുടെയും സർക്കാരിന്റെയും ഔദ്യോഗിക ആദരവ് അർപ്പിക്കുന്നതിനായി സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി റോജി എം. ജോൺ മൈസൂരുവിലെത്തി. മഹാരാജാസ് കോളജ് ഗ്രൗണ്ടിലെത്തി അന്തിമോപചാരം അർപ്പിച്ച അദ്ദേഹം, ജാനകിയമ്മയ്ക്ക് കേരളത്തിന്റെ സ്നേഹാദരങ്ങൾ സമർപ്പിച്ചു.
ഭാഷാതിർത്തികൾക്കപ്പുറം പതിനായിരക്കണക്കിന് അനശ്വര ഗാനങ്ങളിലൂടെ തലമുറകളെ വിസ്മയിപ്പിച്ച ആ സ്വരമാധുരി ഇനി ഓർമ്മയെങ്കിലും, സംഗീതാസ്വാദകരുടെ ഹൃദയങ്ങളിൽ ജാനകിയമ്മ എന്നും ജീവിക്കും.
Comments
Post a Comment