കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സിനിമകളും ഒടിടി ഉള്ളടക്കങ്ങളും വ്യാജമായി പ്രചരിപ്പിക്കുന്നു; ടെലഗ്രാമിന് കേന്ദ്ര സര്‍ക്കാരിന്റെ നോട്ടീസ്


ന്യൂഡൽഹി : സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാമിന് വീണ്ടും തിരിച്ചടി. പകർപ്പവകാശമുള്ള സിനിമകൾ, ഒടിടി ഉള്ളടക്കങ്ങൾ, മറ്റ് ഓഡിയോ-വിഷ്വൽ മെറ്റീരിയലുകൾ എന്നിവയുടെ വ്യാജ പതിപ്പുകൾ ടെലിഗ്രാമിലൂടെ വ്യാപകമായി പ്രചരിക്കുന്നതു കണ്ടെത്തി തടയണമെന്ന് വാർത്താവിതരണ - പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു. ഇതുസംബന്ധിച്ച് നോട്ടിസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം നടപടിയെടുക്കാനാണ് കേന്ദത്തിന്റെ തീരുമാനം.

ഇന്ത്യയുടെ സിനിമാ വ്യവസായം, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവയെ സംരക്ഷിക്കുന്നതും ചലച്ചിത്ര നിർമാതാക്കൾ, വിതരണക്കാർ, ബ്രോഡ്കാസ്റ്റർമാർ എന്നിവരുടെ നിലനിൽപ്പും ലക്ഷ്യമിട്ടാണ് നീക്കം

തുടർച്ചയായി നിയമലംഘനം നടത്തുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, അക്കൗണ്ടുകൾ, അഡ്മിനിസ്‌ട്രേറ്റർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ നടപടിയെടുക്കാനും ടെലിഗ്രാമിനു നിർദേശം നൽകിയിട്ടുണ്ട്. എന്തു നടപടിയാണ് സ്വീകരിച്ചതെന്ന റിപ്പോർട്ട് ടെലിഗ്രാം 15 ദിവസത്തിനകം സമർപ്പിക്കണം. കഴിഞ്ഞ മാസം 21-ന് നടന്ന നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.