കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

സ്കൂൾ ബസ് നിയന്ത്രണംവിട്ട് ഫർണിച്ചർ ഷെഡിലേക്ക് ഇടിച്ചുകയറി അപകടം; കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


 കിഴിശ്ശേരി : തൃപ്പനച്ചി മുത്തനൂരിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് റോഡരികിലെ ഫർണിച്ചർ ഷെഡിലേക്ക് ഇടിച്ചുകയറി അപകടം. കിഴിശ്ശേരി ഇസ്സത്ത് സ്കൂളിന്റെ ബസ്സാണ് ഇന്ന് അപകടത്തിൽപ്പെട്ടത്.

അപകടസമയത്ത് ബസ്സിൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ​നിയന്ത്രണം വിട്ട ബസ് റോഡരികിൽ പ്രവർത്തിച്ചിരുന്ന ഫർണിച്ചർ നിർമ്മാണ ഷെഡിന്റെ തടിയും ഷീറ്റും കൊണ്ടുള്ള ഭിത്തി തകർത്താണ് ഉള്ളിലേക്ക് ഇടിച്ചുകയറിയത്.

ബസ്സിന്റെ മുൻഭാഗത്തിനും ഷെഡിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നാട്ടുകാരും സ്കൂൾ അധികൃതരും ഉടൻ തന്നെ സ്ഥലത്തെത്തി ബസ്സിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ചു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.