കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഫൈനലില്‍ സ്പെയിനിനെതിരെ ഗോളോ അസിസ്റ്റോ നേടാനാകാതെ പോയ അർജന്‍റീന നായകൻ ലയണല്‍ മെസിയെ പിന്തള്ളിയാണ് എംബാപ്പെ തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്. 8 ഗോളുകളുമായി മെസി രണ്ടാമതെത്തി. കഴിഞ്ഞ ഖത്തർ ലോകകപ്പില്‍ ഫൈനലില്‍ ഹാട്രിക് അടക്കം 7 ഗോളുകള്‍ നേടി മെസിയെ (6 ഗോള്‍) ഒരു ഗോളിന് മറികടന്നായിരുന്നു എംബാപ്പെ ഗോള്‍ഡൻ ബൂട്ട് സ്വന്തമാക്കിയത്.അതേസമയം, മറ്റ് പ്രധാന പുരസ്കാരങ്ങളെല്ലാം ലോക ചാമ്പ്യൻമാരായ സ്പാനിഷ് പട തൂത്തുവാരി. ടൂർണമെന്‍റില്‍ ഒരു ഗോള്‍ മാത്രം വഴങ്ങി സ്പാനിഷ് കോട്ട കാത്ത ഗോള്‍കീപ്പർ ഉനായ് സിമോണ്‍ മികച്ച ഗോള്‍കീപ്പർക്കുള്ള ഗോള്‍ഡൻ ഗ്ലൗ പുരസ്കാരം നേടി. സ്പെയിനിന്‍റെ മധ്യനിരയിലെ എൻജിനായ റോഡ്രിയാണ് ടൂർണമെന്‍റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡൻ ബോള്‍ പുരസ്കാരം സ്വന്തമാക്കിയത്. മികച്ച യുവതാരമായി സ്പാനിഷ് പ്രതിരോധ താരം പൗ ക്യൂബാർസിയും തിരഞ്ഞെടുക്കപ്പെട്ടു.
Comments
Post a Comment