കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കൊണ്ടോട്ടി എംഡിഎംഎ കടത്ത് കേസില്‍ ലഹരിമാഫിയ സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍


 കൊണ്ടോട്ടി: മലപ്പുറം ജില്ലയില്‍ ലഹരിസംഘങ്ങള്‍ക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി കൊണ്ടോട്ടിയില്‍ എംഡിഎംഎ (MDMA) പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.

പെരിന്തല്‍മണ്ണ ചെമ്മലശ്ശേരി സ്വദേശി മല്ലിറ്റിയില്‍ വീട്ടില്‍ ഹൈദ്രാലിയെ (23) ആണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ടോടെ ചെമ്മലശ്ശേരിയില്‍ വെച്ചാണ് ഇയാള്‍ വലയിലായത്.

കൊണ്ടോട്ടി കാഞ്ഞിരംപറമ്പ് സ്വദേശിയായ അഷ്ഫാക്കിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 16 ഗ്രാം എംഡിഎംഎ പിടികൂടിയിരുന്നു. ഈ കേസിലെ അന്വേഷണമാണ് ഇപ്പോള്‍ ഹൈദ്രാലിയിലേക്ക് എത്തിയത്. ഇതിനിടെ, കോട്ടക്കല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ 77 ഗ്രാം എംഡിഎംഎയുമായി പിടിയിലായ പുലാമന്തോള്‍ സ്വദേശി ഷമീറിന്റെ കേസുമായി ബന്ധപ്പെട്ട് അഷ്ഫാക്കിന്റെ അറസ്റ്റും പോലീസ് ഇന്നലെ രേഖപ്പെടുത്തിയിട്ടുണ്ട്.

അറസ്റ്റിലായ ഹൈദ്രാലിയെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് ജില്ലയിലെ ലഹരി കടത്ത് ശൃംഖലയിലെ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച്‌ പോലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ ഐപിഎസ്, ഇൻസ്പെക്ടർ അനുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് (DANSAF) ടീമാണ് പ്രതികളെ പിടികൂടി അന്വേഷണം വ്യാപിപ്പിക്കുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.