കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

അറ്റ്‌ലാന്‍റ:  ഫുട്ബോള്‍ ചരിത്രത്തില്‍ വൻകരകള്‍ കടന്ന ഒരു മഹാ വൈരമുണ്ടെങ്കില്‍ അത് അർജന്‍റീനയും ഇംഗ്ലണ്ടും തമ്മിലുള്ളതാണ്. വെറുമൊരു കളി എന്നതിനപ്പുറം രാഷ്ട്രീയം, യുദ്ധം, പ്രതികാരം, മാന്ത്രിക കളിമികവ് എന്നിവയെല്ലാം ചേർന്നതാണീ ക്ലാസിക് പോരാട്ടം. 

കനല്‍വഴികള്‍ താണ്ടിയാണ് അർജന്‍റീന സെമി ഫൈനല്‍ വരെയെത്തിയത്. നോക്കൗട്ട് റൗണ്ടുകളില്‍ കാബോ വെർദെയും ഈജിപ്തും സ്വിറ്റ്സർലൻഡും വയർപ്പിച്ചെങ്കിലും, തോല്‍ക്കാൻ മനസ്സില്ലാത്ത ചാമ്പ്യന്മാരുടെ കരുത്തിലാണ് ലയണല്‍ സ്കലോണിയുടെ സംഘം മുന്നേറിയത്. കരിയറിലെ റെക്കോർഡുകളോട് ഇനിയും മോഹം തീരാത്ത സാക്ഷാല്‍ ലിയോണല്‍ മെസി തന്‍റെ കരിയറില്‍ ആദ്യമായി ഇംഗ്ലണ്ടിനെതിരെ ഒരു അന്താരാഷ്ട്ര മത്സരം കളിക്കാനിറങ്ങുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്.

ക്വാർട്ടർ ഫൈനലില്‍ വണ്ടർ ഗോളുമായി വരവറിയിച്ച ജൂലിയൻ അല്‍വാരസും അലക്സിസ് മക് അലിസ്റ്ററുടെ ക്രിയേറ്റിവിറ്റിയുമാണ് അർജന്‍രീനയുടെ കരുത്ത്. മധ്യനിരയിലെ ചില കോർഡിനേഷൻ പ്രശ്നങ്ങളും പ്രതിരോധത്തിലെ വേഗക്കുറവും സ്കലോണിക്കും തലവേദന നല്‍കുന്നുണ്ട്. എങ്കിലും ഇത് അർജന്‍റീനയാണ്; സ്കലോണിയുടെ തന്ത്രങ്ങളാണ്. ക്യാപ്റ്റൻ മെസിക്ക് വേണ്ടി ഒടുക്കം വരെ ചോര ചിന്തി പൊരുതാൻ ഉറച്ചവരാണ് ആ നീലയും വെള്ളയും കുപ്പായക്കാർ.

മറുഭാഗത്ത്, തോമസ് ടുഷേല്‍ എന്ന തന്ത്രശാലിയായ കോച്ചിന് കീഴില്‍ ഇംഗ്ലണ്ട് ഒരുങ്ങിക്കഴിഞ്ഞു. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം എന്ന ഇരട്ട എഞ്ചിനുകളിലാണ് ഇംഗ്ലീഷ് പടയുടെ കുതിപ്പ്. നോക്കൗട്ടില്‍ ബെല്ലിങ്ഹാമിന്‍റെ 'ഡബിള്‍ പഞ്ച്' പ്രകടനവും ഏത് നിമിഷവും തകർത്തുപെയ്യാവുന്ന ഗോള്‍മേഘമായ ഹാരി കെയ്‌നിന്‍റെ ഫോമും അവർക്ക് ആത്മവിശ്വാസം നല്‍കുന്നു. ഒപ്പം ആന്‍റണി ഗോർഡൻ എന്ന ഗോള്‍ഡൻ ബോയിയുടെ വിനാശകരമായ വേഗതയും കൂടിയാകുമ്പോള്‍ ഇംഗ്ലണ്ട് മാരകമാകും.

നോക്കൗട്ടിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഗോള്‍ വഴങ്ങി പിന്നിലായ ശേഷം അവിശ്വസനീയമായി തിരിച്ചുവന്ന ചരിത്രമാണ് ഇംഗ്ലണ്ടിനുള്ളത്. പ്രതിരോധത്തില്‍ പെട്ടെന്ന് ഗോള്‍ വഴങ്ങുന്നതാണ് അവരുടെ പ്രധാന ക്ഷീണമെങ്കിലും, കോച്ച്‌ ടുഷേലിന്‍റെ നിർദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ഇംഗ്ലണ്ട് കൃത്യമായ ടാക്റ്റിക്സോടെ ഇറങ്ങിയാല്‍ അർജന്‍രീന വിയർക്കുമെന്നുറപ്പാണ്. സെമി പോരിനിറങ്ങുമ്പോള്‍ ഒരു ചരിത്ര സത്യം ഇംഗ്ലണ്ടിന് മുന്നില്‍ വലിയ വെല്ലുവിളിയായി നില്‍ക്കുന്നുണ്ട്. ഫുട്ബോള്‍ ചരിത്രത്തില്‍ ഇതുവരെ ലോകകപ്പിന്‍റെ സെമി ഫൈനലില്‍ അർജന്‍റീന തോറ്റിട്ടില്ല. കളിച്ച സെമികളിലെല്ലാം വിജയിച്ച്‌ ഫൈനലിലേക്ക് കയറിയതാണ് അർജന്‍റീനയുടെ ട്രാക്ക് റെക്കോർഡ്.

ലോകകപ്പിന്‍റെ സെമി ഫൈനല്‍ വേദിയില്‍ ബുധനാഴ്ച ഇരുടീമുകളും വീണ്ടും മുഖാമുഖം നില്‍ക്കുമ്പോള്‍ ഫുട്ബോള്‍ ലോകം ശ്വാസമടക്കിപ്പിടിച്ച്‌ കാത്തിരിക്കുകയാണ്. കളിത്തട്ടിലെ ഈ ചോരത്തിളപ്പിന്‍റെ ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം.

കാര്‍ഡുകളുടെ ഉത്ഭവം

ഫുട്ബോളില്‍ ഇന്ന് നമ്മള്‍ കാണുന്ന മഞ്ഞ, ചുവപ്പ് കാർഡുകളുടെ ജനനത്തിന് പിന്നില്‍പ്പോലും ഒരു അർജന്‍റീന-ഇംഗ്ലണ്ട് മത്സരത്തിന്‍റെ കഥയുണ്ട്. 1966 ലോകകപ്പ് ക്വാർട്ടറില്‍ ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ആതിഥേയരായ ഇംഗ്ലണ്ടിനെതിരെ അർജന്‍റീന കളിക്കുന്നു. അന്ന് കളത്തില്‍ കാർഡുകള്‍ കാണിക്കുന്ന രീതിയില്ല, റഫറിക്ക് നേരിട്ട് പുറത്താക്കാം. ഫൗളിന്‍റെ പേരില്‍ അർജന്‍റീന നായകൻ അന്തോണിയോ റാറ്റിനെ റഫറി പുറത്താക്കി. എന്നാല്‍ കളംവിടാൻ റാറ്റിൻ കൂട്ടാക്കിയില്ല. അയാള്‍ റഫറിയോട് തർക്കിച്ചു, കോർണർ ഫ്ലാഗ് തകർത്തു, ഒടുവില്‍ എലിസബത്ത് രാജ്ഞിക്ക് വേണ്ടി വിരിച്ച രാജകീയ പരവതാനിയില്‍ പ്രതിഷേധിച്ചു കുത്തിയിരുന്നു. പ്രകോപിതരായ ഇംഗ്ലീഷ് കാണികള്‍ റാറ്റിന് നേരെ കൈയില്‍ കിട്ടിയതെല്ലാം വലിച്ചെറിഞ്ഞു. ഈ നാടകീയ രംഗങ്ങളാണ് കളിക്കാരെ നിയന്ത്രിക്കാൻ മഞ്ഞ, ചുവപ്പ് കാർഡുകള്‍ വേണമെന്ന ചിന്തയിലേക്ക് ഫിഫയെ എത്തിച്ചത്. വർഷങ്ങള്‍ക്ക് ശേഷം സ്വിറ്റ്‌സർലൻഡിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ ലിയോണല്‍ മെസിയുടെ കൈയിലെ കറുത്ത ആം ബാൻഡിലുണ്ടായിരുന്നത് ഈ റാറ്റിൻ എന്ന പത്താം നമ്പറിന്‍റെ ഓർമ്മയായിരുന്നു

ഫോക്‌ലാൻഡ് യുദ്ധവും മൈതാനത്തെ പ്രതികാരവും

കളിക്കളത്തിന് പുറത്ത് തെക്കൻ അറ്റ്ലാന്‍റിക്കിലെ 'ഫോക്‌ലാൻഡ്' ദ്വീപിനെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത തർക്കമുണ്ടായിരുന്നു. ദ്വീപ് തങ്ങളുടേതാണെന്ന് അർജന്‍റീന വാദിച്ചപ്പോള്‍ ബ്രിട്ടീഷ് പടക്കപ്പലുകള്‍ കടല്‍ കടന്നെത്തി. 74 ദിവസം നീണ്ടുനിന്ന ആ രക്തരൂക്ഷിതമായ പോരാട്ടത്തില്‍ അർജന്‍റീനയ്ക്ക് തോല്‍വി സമ്മതിക്കേണ്ടി വന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ തന്ത്രങ്ങള്‍ ജയിച്ചപ്പോള്‍, അർജന്‍റീനക്കാരുടെ മനസില്‍ ആ തോല്‍വി വലിയൊരു മുറിവായി അവശേഷിച്ചു. ആ രാഷ്ട്രീയപ്പകയുടെ കനലുകള്‍ ഫുട്ബോള്‍ മൈതാനത്ത് നേർക്കുനേർ വന്നത് 1986-ലെ മെക്സിക്കോ സിറ്റി ലോകകപ്പ് ക്വാർട്ടറിലായിരുന്നു.

മറഡോണയുടെ 'ദൈവത്തിന്‍റെ കൈയും' നൂറ്റാണ്ടിന്റെ ഗോളും

അന്ന് അർജന്‍റീനയുടെ പത്താം നമ്പർ കുപ്പായമിട്ട് ഡീഗോ അർമാൻഡോ മറഡോണ എന്ന ഇതിഹാസം അവതരിപ്പിച്ചത് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ മാന്ത്രികതയായിരുന്നു. ഇംഗ്ലീഷ് ഗോള്‍കീപ്പർ പീറ്റർ ഷില്‍ട്ടനെ വായുവില്‍ മറികടന്ന് കൈകൊണ്ട് തട്ടിയിട്ട ആ ഗോളിനെ ലോകം 'ദൈവത്തിന്റെ കൈ' എന്ന് വിളിച്ചു. ഇംഗ്ലീഷുകാർ ആ ചതിക്കെതിരെ ഒച്ചവെച്ചു തീരും മുൻപേ, വെറും നാല് മിനിറ്റിനുള്ളില്‍ മറഡോണ അടുത്ത വിസ്മയം കാട്ടി. സ്വന്തം പകുതിയില്‍ നിന്ന് പന്തുമായി കുതിച്ച മറഡോണ, അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഗോള്‍കീപ്പറെയും ഡ്രിബിള്‍ ചെയ്ത് വെട്ടിച്ച്‌ വലകുലുക്കി. ലോകം അതിനെ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്ന് വാഴ്ത്തി. ഫോക്‌ലാൻഡില്‍ വീണവരുടെ ഓർമ്മയോ, അതോ അന്തോണിയോ റാറ്റിന്‍റെ അതേ പത്താം നമ്പറിന്‍റെ ആവേശമോ ആയിരുന്നു അന്ന് മറഡോണയില്‍ ജ്വലിച്ചത്. ഇംഗ്ലണ്ടിനോട് അതിനേക്കാള്‍ മനോഹരമായി അർജന്‍റീനയ്ക്ക് ഒരു യുദ്ധം ജയിക്കാനുണ്ടായിരുന്നില്ല. അതൊരു ഫുട്ബോള്‍ മത്സരമായിരുന്നില്ല, അതൊരു യുദ്ധമായിരുന്നു. ഫോക്‌ലാൻഡില്‍ മരിച്ചുവീണ ഞങ്ങളുടെ രാജ്യത്തെ സാധാരണക്കാരായ ആണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള യുദ്ധം എന്നായിരുന്നു മത്സരശേഷം ഡീഗോ മറഡോണ പറഞ്ഞത്.

ബെക്കാമിന്‍റെ കഥ

കാലം കടന്നുപോയപ്പോള്‍ ഈ വൈരത്തിന്‍റെ തീവ്രതയ്ക്ക് നേരിയ കുറവുണ്ടായി. 1998 ലോകകപ്പ് പ്രീ-ക്വാർട്ടറില്‍ ഇംഗ്ലീഷ് താരം ഡേവിഡ് ബെക്കാം ചുവപ്പ് കാർഡ് കണ്ട് പുറത്തായ മത്സരത്തില്‍ അർജന്‍റീന ഷൂട്ടൗട്ടില്‍ ജയിച്ചു കയറി. എന്നാല്‍ 2002 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അർജന്‍റീനയ്ക്കെതിരെ പെനാല്‍റ്റിയിലൂടെ ഒറ്റ ഗോള്‍ നേടി ബെക്കാം ആ ക്ഷീണം തീർത്തു. അതിനുശേഷം 24 വര്‍ഷത്തിനുശേഷമാണ് ലോകകപ്പില്‍ വീണ്ടുമൊരു ഇംഗ്ലണ്ട്-അര്‍ജന്‍റീന പോരാട്ടം വരുന്നത്. 2026 ലോകകപ്പിന്‍റെ സെമി ഫൈനല്‍ വേദിയില്‍ ഈ രണ്ട് വൻശക്തികള്‍ വീണ്ടും മുഖാമുഖം നില്‍ക്കുമ്പോള്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഇനിയെന്തെല്ലാം നാടകീയ മുഹൂർത്തങ്ങളാണ് പിറക്കുകയെന്ന് കാത്തിരിന്ന് കാണാം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.