കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മൃതദേഹത്തിന് 20 ദിവസത്തോളം പഴക്കമുണ്ട്. ഒറ്റയ്ക്കു താമസിക്കുകയായിരുന്ന രവീന്ദ്രന്‍ മരിച്ച വിവരം പുറത്താരും അറിഞ്ഞില്ല.
ക്ഷേമപെൻഷനുമായി ജീവനക്കാർ എത്തിയതോടെയാണ് സംഭവം പും ലോകം അറിയുന്നത്.
ക്ഷേമപെൻഷനുമായി ജീവനക്കാർ വീട്ടിലെത്തി വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ദിവസങ്ങൾക്കുശേഷം രണ്ടാം തവണയും ക്ഷേമപെൻഷനുമായി എത്തിയപ്പോഴും വീട് അകത്തുനിന്ന് അടഞ്ഞുകിടക്കുകയായിരുന്നു. തുടർന്ന് ഇവർ സമീപത്തുള്ളവരെ വിവരം അറിയിച്ചു. മറ്റൊരിടത്ത് താമസിക്കുന്ന മകനെ വിളിച്ചുവരുത്തി വാതിൽ മുട്ടിവിളിച്ചിട്ടും തുറക്കാത്തതിനെത്തുടർന്ന് നെടുമങ്ങാട് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് വീട് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ജനലിലൂടെ നായ വീടിനുള്ളില്‍ കയറി മൃതദേഹത്തില്‍ നിന്ന് മാംസം കടിച്ചെടുത്ത നിലയിലായിരുന്നു. അസ്ഥികൂടം കട്ടിലിലും തലയോട്ടി തറയിലുമായിരുന്നു. സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത് ഉണ്ടായിരുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു.
രവീന്ദ്രന്റെ ഭാര്യ ലളിത അഞ്ചുവർഷം മുൻപ് മരണപ്പെട്ടിരുന്നു. തുടർന്ന് ഒറ്റയ്ക്കാണ് ഇയാൾ കഴിഞ്ഞിരുന്നത്. മക്കൾ: ജയകുമാർ, ഗിരീഷ്‌കുമാർ, ലതകുമാരി.
Comments
Post a Comment