കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

കനത്ത മഴയിൽ പെരുവള്ളൂരിൽ കൂറ്റൻ പാറ വീട്ടുമുറ്റത്തേക്ക് പതിച്ചു

ഫോട്ടോ: പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ പറമ്പിൽ പീടിക കൊല്ലംചിന റോഡിൽ മേലെകണ്ടിയിൽ ഭാഗത്ത്‌ സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ നിന്നും കൂറ്റൻപാറ മറിഞ്ഞുവീണ സ്ഥലം പഞ്ചായത്ത്, റവന്യൂ അധികൃതർ സന്ദർശിക്കുന്നു_

പെരുവള്ളൂർ : ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് ജനവാസ മേഖലയിൽ കൂറ്റൻ പാറ നിലംപൊത്തി വൻ അപകടം. പെരുവള്ളൂർ ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കൊല്ലംചിന - കൊടശ്ശേരി പൊറ്റ റോഡിൽ മേലെകണ്ടിയിൽ പ്രദേശത്താണ് സംഭവം ഉണ്ടായത്.

പ്രദേശവാസിയായ ചാനത്തുമാട്ടിൽ കെ.സി. കമാലിന്റെ വീട്ടുമുറ്റത്തേക്കാണ് കഴിഞ്ഞ ദിവസം മുകളിൽ നിന്ന് വൻ വലിപ്പമുള്ള പാറമറിഞ്ഞു വീണത്. അപകടസമയത്ത് വീട്ടുമുറ്റത്തോ പരിസരത്തോ ആളുകൾ ഇല്ലാതിരുന്നതിനാൽ മാത്രമാണ് വൻ ദുരന്തം ഒഴിവായത്.

പ്രദേശത്ത് പെയ്ത കനത്ത മഴയിൽ കമാലിന്റെ വീടിന് മുകൾഭാഗത്തെ മൺതിട്ട ശക്തമായി ഇടിഞ്ഞു താഴേക്ക് പോരുകയായിരുന്നു. ഇതോടെയാണ് മൺതിട്ടയ്ക്ക് മുകളിലുണ്ടായിരുന്ന കൂറ്റൻ പാറ നിയന്ത്രണം വിട്ട് താഴെയുള്ള വീട്ടുമുറ്റത്തേക്ക് പതിച്ചതെന്ന് പ്രാഥമിക നിഗമനം.

അപകടവിവരമറിഞ്ഞ് വില്ലേജ്, പഞ്ചായത്ത് അധികൃതര്‍ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

നിലവിൽ അപകടാവസ്ഥയിലുള്ള ബാക്കി മൺതിട്ടയും പാറക്കഷ്ണങ്ങളും അടിയന്തരമായി നീക്കം ചെയ്യാനും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് സന്ദർശനം നടത്തിയ ജനപ്രതിനിധികളും അധികൃതരും ഉറപ്പുനൽകി.

ദിവസങ്ങളായി മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഉയർന്ന പാറകളും വലിയ മൺകൂനകളും നിലനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് വില്ലേജ് ഓഫീസറും പഞ്ചായത്ത് അധികൃതരും അറിയിച്ചു.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.