കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിറങ്ങിയത് അടിച്ചുഫിറ്റായി; പൊലീസ് സംഘത്തെ പിന്തുടര്‍ന്ന് തടഞ്ഞ് വനിതാ ഓട്ടോ ഡ്രൈവര്‍


 പത്തനംതിട്ട: അപകടമുണ്ടാകുന്ന തരത്തില്‍ മദ്യപിച്ച്‌ ഔദ്യോഗിക വാഹനമോടിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പ്രിയേഷ്, രാഹുല്‍, സുമൻ എന്നിവർക്കെതിരെയാണ് നടപടി. മദ്യപിച്ച്‌ വാഹനമോടിച്ച പൊലീസ് ഡ്രൈവർ പ്രിയേഷിനെതിരെ കേസെടുത്തു.

പത്തനംതിട്ട ഡിവൈഎസ്‌പിയുടെ ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരാണിവർ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധനയ്ക്കിറങ്ങിയതായിരുന്നു. ഇവർ സഞ്ചരിച്ച വാഹനം അശ്രദ്ധമായി ഓടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവറായ യുവതി പിന്തുടർന്ന് സംഘത്തെ തടയുകയായിരുന്നു.

പത്തനംതിട്ട നഗരത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. മൈലപ്ര ഭാഗത്തുനിന്നുവന്ന പൊലീസ് ജീപ്പ് പലപ്രാവശ്യം മറ്റ് വാഹനങ്ങളെ ഇടിക്കാൻ പോയി. വനിതാ ഡ്രൈവറുടെ ഓട്ടോറിക്ഷയിലും തട്ടാനൊരുങ്ങി. ശേഷം നിർത്താതെ പോയ ജീപ്പിനെ പിന്തുടർന്ന യുവതി ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിന് സമീപത്തുവച്ച്‌ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് നാട്ടുകാരും യുവതിയും ചേർന്ന് അപകടകരമായ യാത്രയെ ചോദ്യം ചെയ്തു. സംഭവം വിവാദമായതോടെയാണ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ ലഭിച്ചത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.