ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

വീരമൃത്യു വരിച്ച സൈനികന്റെ മകളുടെ വീഡിയോയ്ക്ക് താഴെ അപകീർത്തികരമായ കമന്റ്; നാട്ടിലെത്തിയ യുവാവ് റിമാന്‍റില്‍


 കൊണ്ടോട്ടി : പഹൽഗാമിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ മതസ്പർദ്ധ വളർത്തുന്ന രീതിയിൽ കമന്റിട്ടെന്ന പരാതിയിൽ കൊണ്ടോട്ടി സ്വദേശിയായ 26-കാരൻ കരിപ്പൂരിൽ അറസ്റ്റിലായി. കൊണ്ടോട്ടി ഐക്കരപ്പടി സ്വദേശിയായ മുഹമ്മദ് സനൂഫ് (26) ആണ് എയർപോർട്ട് പോലീസിന്റെ വലയിലായത്.

വിദേശത്തുനിന്നും നാട്ടിലെത്തിയ ഉടനായിരുന്നു അറസ്റ്റ്. പ്രതിയെ നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒരു വർഷം മുൻപാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പഹൽഗാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്റെ മകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെയാണ് മുഹമ്മദ് സനൂഫ് വിദ്വേഷം ജനിപ്പിക്കുന്ന രീതിയിൽ കമന്റിട്ടത്.

സംഭവസമയത്ത് സൗദി അറേബ്യയിലായിരുന്ന ഇയാൾ അവിടെയിരുന്നാണ് ഈ കമന്റ് പോസ്റ്റ് ചെയ്തത്. തുടർന്ന് ഇയാൾക്കെതിരെ നാട്ടിൽ പരാതി ഉയരുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. കഴിഞ്ഞദിവസം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി നാട്ടിലേക്ക് മടങ്ങിയെത്തിയ സനൂഫിനെ എയർപോർട്ട് പോലീസ് തടഞ്ഞുവെക്കുകയും തുടർന്ന് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

കേസ് രജിസ്റ്റർ ചെയ്തിരുന്ന ഇടുക്കി മുട്ടം പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം കരിപ്പൂരിലെത്തി പ്രതിയെ ഏറ്റെടുത്തു.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.