അതിവേഗത്തില്‍ പോയ കാറിനുമുകളില്‍ 40 കിലോമീറ്ററോളം തൂങ്ങിക്കിടന്നു; ലഹരിസംഘത്തെ സാഹസികമായി പിടികൂടി പൊലീസുകാരൻ
രാമനാട്ടുകര : പ്രഭാതസവാരി നടത്തുകയായിരുന്ന ആൾ ഓട്ടോറിക്ഷ ഇടിച്ച് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. ഗുരുതര പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമനാട്ടുകര പാറമ്മൽ ശ്രീപാർവതി വീട്ടിൽ എ.വി. ജയരാജൻ (56) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചേ മുക്കാലോടെ രാമനാട്ടുകര പാറമ്മൽ റോഡിൽ ചെട്ടിയാർ മെഡിക്കൽസിന് സമീപമാണ് അപകടമുണ്ടായത്.
പ്രഭാത സവാരി നടത്തുന്ന ജയരാജനെ പിന്നിൽനിന്ന് അതി വേഗത്തിൽ എത്തിയ ഓട്ടോ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജയരാജനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മരണപ്പെട്ടു.രാമനാട്ടുകരയിലെ മുൻ ടാക്സി ഡ്രൈവറായിരുന്നു ജയരാജൻ.
ഭാര്യ : ചിത്രപ്രഭ. മക്കൾ: സജ്ന, അഞ്ജു. മരുമക്കൾ: ദീപക്, ശ്രീജേഷ്.
Comments
Post a Comment