കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തില്‍ നാളെ (ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം 3.30-നാണ് ഈ അര്‍ജന്‍റീന-കാബോ വെര്‍ദെ പോരാട്ടം.
ആദ്യമായി ലോകകപ്പിന്റെ നോക്കൗട്ടിലെത്തിയ കേപ്പ് വെർദേയ്ക്ക് അർജന്റീന എത്തുമ്പോള്‍ അട്ടിമറിയൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ആദ്യ മത്സരത്തില്‍ സ്പെയിനിനെയും പിന്നീട് ഉറുഗ്വേയും ഗോളടിക്കാൻ അനുവദിക്കാതിരുന്ന വൊസീഞ്ഞയ്ക്ക് മെസിയെ എങ്ങനെ തടുക്കാനാകും എന്നത് കൗതുകമാകും.
ലോകകപ്പ് വേദിയിലെ അരങ്ങേറ്റക്കാരായി എത്തി, ഫുട്ബോള്‍ ലോകത്തെ വമ്പന്മാരെയെല്ലാം നിഷ്പ്രഭരാക്കിയ ചരിത്രവുമായാണ് കാബോ വെർദെ നോക്കൗട്ട് ഘട്ടത്തിലേക്ക് മാർച്ച് ചെയ്തത്. ഗ്രൂപ്പ് ഘട്ടത്തില്‍ മുൻ ലോകകപ്പ് ജേതാക്കളായ യുറഗ്വായെ ടൂർണമെന്‍റില്‍ നിന്ന് പുറത്താക്കാനും, കരുത്തരായ സ്പെയിനിനെ ഗോളടിപ്പിക്കാതെ സമനിലയില്‍ (0-0) തളയ്ക്കാനും ഈ ആഫ്രിക്കൻ രാജ്യത്തിന് കഴിഞ്ഞു. ഗ്രൂപ്പ് എച്ചില്‍ നിന്നും തോല്‍വി അറിയാതെയാണ് അവർ വരുന്നത്.
വിശ്വവേദിയിലേക്കുള്ള തങ്ങളുടെ ഈ ഒന്നൊന്നര വരവ് വെറുതെയല്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് അവരുടെ ലക്ഷ്യം. അർജന്‍റീന പോലുള്ള ഒരു ലോകോന്തര ടീമിനെതിരെ പന്തുതട്ടുക എന്ന ആഗ്രഹത്തില്‍ നിന്ന് അവരെ തോല്‍പ്പിച്ച് മുന്നേറുക എന്ന വലിയ സ്വപ്നത്തിലേക്ക് തങ്ങളുടെ മനസ്സിനെ പരുവപ്പെടുത്തിക്കഴിഞ്ഞു കാബോ വെർദെയുടെ താരങ്ങള്‍.
ലിയോണല്‍ മെസിയുടെ ക്രിയേറ്റീവ് പാസുകളും ഗോളടിക്കാനുള്ള അസാധാരണമായ മികവുമാണ് അല്‍ബിസെലസ്റ്റുകളുടെ പ്രധാന കരുത്ത്. ഗ്രൂപ്പ് ഘട്ടത്തിലെ 3 മത്സരങ്ങളില്‍ നിന്ന് 6 ഗോളുകളുമായി മെസി ടൂർണമെന്‍റിലെ ടോപ്പ് സ്കോറർ സ്ഥാനത്ത് ഫോമിന്‍റെ കൊടുമുടിയിലാണ്. മെസിയുടെ ആ മാന്ത്രിക ഇടങ്കാലിനെ തടഞ്ഞുനിർത്താൻ കാബോ വെർദെയുടെ വിശ്വസ്തനായ 40-കാരൻ ഗോള്‍കീപ്പർ വൊസീഞ്ഞയുടെ ഇരുകൈകള്‍ക്ക് സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കാബോ വെർദെ മികച്ച ടീമാണെന്ന് അർജന്‍റീനയുടെ പരിശീലകൻ ലിയോണല്‍ സ്കലോണിയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. മെസിയുടെ വഴിമുറിക്കാൻ പ്രതിരോധക്കളിയിലൂന്നിയുള്ള 4-5-1 തന്ത്രങ്ങള്‍ തന്നെയാകും കാബോ വെർദെ പരിശീലകൻ ബുബിസ്റ്റ പുറത്തെടുക്കുക.
ഇന്ന് രാത്രി 11.30ന് തുടങ്ങുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ ഓസ്ട്രേലിയ ഈജിപ്തിനെ നേരിടും. വെളുപ്പിന് 3.30നാണ് അർജന്റീന കേപ്പ് - വെർദേ മത്സരം. രാവിലെ ഏഴിന് കൊളംബിയയും ഘാനയും തമ്മില്‍ നടക്കുന്ന മത്സരത്തോടെ രണ്ടാം റൗണ്ട് മത്സരങ്ങള്‍ക്ക് അവസാനമാകും
ഇന്നത്തെ മത്സരങ്ങള്‍:
■ ഓസ്ട്രേലിയVs ഈജിപ്ത്
ഇന്ന് രാത്രി 11.30 മുതല്‍
■അർജന്റീന കേപ്പ് - വെർദേ
വെളുപ്പിന് 3.30 മുതല്‍
■ കൊളംബിയ - ഘാന
ശനി രാവിലെ 7 മുതല്‍
Comments
Post a Comment