ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ കേസ്; ഷാപ്പ് ഉടമ റിമാന്റില്‍

മലപ്പുറം: ചങ്ങരംകുളത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികള്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍ കള്ളുഷാപ്പ് നടത്തിപ്പുകാരനെ റിമാൻഡ് ചെയ്തു. സംഭവത്തില്‍ കള്ളുഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.

സംസ്ഥാന വ്യാപക ലഹരിവിരുദ്ധ പരിശോധനയായ 'തൂഫാൻ: ദ നാർക്കോ ഹണ്ട്' നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഒമ്പത് പ്രായപൂർത്തിയാകാത്ത വിദ്യാർഥികളെ കള്ള് കുടിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെ കോക്കൂർ ഭാഗത്തായിരുന്നു സംഭവം.

വിദ്യാർഥികളെ ചോദ്യം ചെയ്തപ്പോള്‍ സമീപത്തെ കള്ളുഷാപ്പില്‍ നിന്നാണ് കള്ള് വാങ്ങി കുടിച്ചതെന്നും, നേരത്തെയും അവിടെ നിന്ന് കള്ള് ലഭിച്ചിരുന്നെന്നും അവർ പൊലീസിനോട് മൊഴി നല്‍കി. തുടർന്ന് ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തപ്പോള്‍ പ്രായപൂർത്തിയാകാത്തവർക്ക് കള്ള് നല്‍കിയതായി ഇയാള്‍ സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചത്.

അന്വേഷണത്തില്‍ നിരവധി കുട്ടികള്‍ക്ക് ഷാപ്പില്‍ നിന്ന് അനധികൃതമായി കള്ള് നല്‍കിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. സംഭവത്തെ തുടർന്ന് കള്ളുഷാപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.