ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

ഒരിക്കല്‍ പോലും തോല്‍പിക്കാനാവാത്ത ഒരേയൊരു ടീം, നോര്‍വെയെ നേരിടാനിറങ്ങുമ്പോള്‍ ബ്രസീല്‍ ആരാധകരെ ആശങ്കയിലാഴ്ത്തുന്ന റെക്കോര്‍ഡ് ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറില്‍ ഇന്ന് നോര്‍വെയെ നേരിടാനിറങ്ങുമ്പോള്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വിചിത്രമായ ഒരു റെക്കോർഡാണ്. ഫുട്ബോളില്‍ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കല്‍ പോലും തോല്‍പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോര്‍വെ. ലോകത്ത് മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വനേട്ടം. ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് ക്വാർട്ടറിലേക്ക് മുന്നേറാൻ ഉറച്ചാണ് കാർലോ ആഞ്ചലോട്ടിയുടെ പടയൊരുക്കം. അന്താരാഷ്ട്ര ഫുട്ബോളില്‍ ബ്രസീലും നോർവേയും ഇതുവരെ അഞ്ച് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതില്‍ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ട് മത്സരങ്ങളില്‍ നോർവേ വിജയം സ്വന്തമാക്കി. ഇതില്‍ ഏറ്റവും വലിയ പോരാട്ടം നടന്നത് 1998-ലെ ഫ്രാൻസ് ലോകകപ്പിലാണ്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ കെയ്‌റ്റില്‍ റെക്ഡാലിന്‍റെ അവസാന നിമിഷ പെനല്‍റ്റി ഗോളിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോർവേ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. അതിനുശേഷം ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2006-ലെ സൗഹൃദ മത്സരത്തിലാണ് (സ്കോർ: 1-1). ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ബ്രസീല്‍ പൂർണ ആത്മവിശ്വാസത്തിലാണ്. വിനീഷ്യസ് ജൂനിയർ ടൂർണമെന്‍റിലെ മികച്ച ഫോമില്‍ തുടരുമ്പോള്‍, ബ്രസീലിയൻ ആരാധകർ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം പരിശീലകൻ കാർലോ ആഞ്ചലോട്ടി നടത്തിക്കഴിഞ്ഞു. നെയ്മർ ഇപ്പോള്‍ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞു. പ്രീക്വാർട്ടറില്‍ 90 മിനിറ്റും കളിക്കാൻ അവൻ സജ്ജനാണെന്നായിരുന്നു ആഞ്ചലോട്ടിയുടെ വാക്കുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പരിക്കിന്‍റെ ആശങ്കകള്‍ കാരണം കൃത്യമായി വിശ്രമം അനുവദിച്ച്‌ സംരക്ഷിച്ച 34-കാരനായ നെയ്മർ, നോക്കൗട്ടില്‍ കളം നിറയുമെന്നത് ബ്രസീലിന് നല്‍കുന്ന ഊർജ്ജം ചെറുതല്ല. നോർവേയോടുള്ള വ്യക്തിപരമായ റെക്കോർഡ് മാത്രമല്ല ബ്രസീലിനെ അലട്ടുന്നത്. മറ്റൊരു കനത്ത ശാപം കൂടിയുണ്ട് ആഞ്ചലോട്ടിക്കും സംഘത്തിനും മറികടക്കാൻ. 2002 ലോകകപ്പ് ഫൈനലില്‍ ജർമ്മനിയെ തോല്‍പ്പിച്ചതിന് ശേഷം, കഴിഞ്ഞ 24 വർഷമായി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടങ്ങളില്‍ ഒരു യൂറോപ്യൻ ടീമിനെപ്പോലും തോല്‍പ്പിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറ് ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. അതുകൊണ്ട് തന്നെ നോർവേയ്‌ക്കെതിരായ വിജയം ബ്രസീലിന് ഒരേസമയം രണ്ട് വലിയ നാണക്കേടുകള്‍ മാറ്റാനുള്ള സുവർണ്ണാവസരമാണ്. 28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞ് ഹാലണ്ടും സംഘവും നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നോർവേ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാഖ്, സെനഗല്‍ എന്നീ ടീമുകളെ അനായാസം തോല്‍പ്പിച്ചാണ് അവർ നോക്കൗട്ടിലെത്തിയത്. യോഗ്യത നേരത്തെ ഉറപ്പാക്കിയതിനാല്‍ ഫ്രാൻസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സൂപ്പർ താരം എർലിങ് ഹാലണ്ട്, മാർട്ടിൻ ഒഡെഗാർഡ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖർക്ക് കോച്ച്‌ വിശ്രമം നല്‍കിയിരുന്നു. പൂർണ്ണ ഉന്മേഷത്തോടെ എത്തുന്ന എർലിങ് ഹാലണ്ടിന് ബ്രസീലിനെതിരെയുള്ള നോർവേയുടെ അപരാജിത റെക്കോർഡ് തുടരാൻ കഴിഞ്ഞാല്‍ അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഥയായി മാറും. തലമുറകളായി ബ്രസീലിയൻ സൂപ്പർ താരങ്ങള്‍ക്ക് തകർക്കാൻ കഴിയാത്ത ആ പ്രതിരോധക്കോട്ട നെയ്മറും വിനീഷ്യസും ചേർന്ന് തകർക്കുമോ അതോ ഹാലണ്ടിന്‍റെ നോർവേ ചരിത്രം ആവർത്തിക്കുമോ എന്ന് ഇന്നറിയാം.

ന്യൂയോർക്ക്: ലോകകപ്പ് പ്രീക്വാർട്ടറില്‍ ഇന്ന് നോര്‍വെയെ നേരിടാനിറങ്ങുമ്പോള്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ലോക ഫുട്ബോളിലെ തന്നെ ഏറ്റവും വിചിത്രമായ ഒരു റെക്കോർഡാണ്. ഫുട്ബോളില്‍ ഇതുവരെ 88 ടീമുകളെ നേരിട്ടിട്ടുള്ള ബ്രസീലിന് ഒരിക്കല്‍ പോലും തോല്‍പിക്കാനാവാത്ത ഒരേയൊരു ടീമാണ് നോര്‍വെ. ലോകത്ത് മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത അപൂർവ്വനേട്ടം. ഈ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് ക്വാർട്ടറിലേക്ക് മുന്നേറാൻ ഉറച്ചാണ് കാർലോ ആഞ്ചലോട്ടിയുടെ പടയൊരുക്കം.

അന്താരാഷ്ട്ര ഫുട്ബോളില്‍ ബ്രസീലും നോർവേയും ഇതുവരെ അഞ്ച് തവണയാണ് നേർക്കുനേർ വന്നിട്ടുള്ളത്. ഇതില്‍ ഒരു തവണ പോലും വിജയിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ട് മത്സരങ്ങളില്‍ നോർവേ വിജയം സ്വന്തമാക്കി. ഇതില്‍ ഏറ്റവും വലിയ പോരാട്ടം നടന്നത് 1998-ലെ ഫ്രാൻസ് ലോകകപ്പിലാണ്. അന്ന് ഗ്രൂപ്പ് ഘട്ടത്തില്‍ കെയ്‌റ്റില്‍ റെക്ഡാലിന്‍റെ അവസാന നിമിഷ പെനല്‍റ്റി ഗോളിലൂടെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് നോർവേ ബ്രസീലിനെ അട്ടിമറിച്ചിരുന്നു. അതിനുശേഷം ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയത് 2006-ലെ സൗഹൃദ മത്സരത്തിലാണ് (സ്കോർ: 1-1).

ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയ ബ്രസീല്‍ പൂർണ ആത്മവിശ്വാസത്തിലാണ്. വിനീഷ്യസ് ജൂനിയർ ടൂർണമെന്‍റിലെ മികച്ച ഫോമില്‍ തുടരുമ്പോള്‍, ബ്രസീലിയൻ ആരാധകർ കാത്തിരുന്ന ആ വലിയ പ്രഖ്യാപനം പരിശീലകൻ കാർലോ ആഞ്ചലോട്ടി നടത്തിക്കഴിഞ്ഞു. നെയ്മർ ഇപ്പോള്‍ പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തു കഴിഞ്ഞു. പ്രീക്വാർട്ടറില്‍ 90 മിനിറ്റും കളിക്കാൻ അവൻ സജ്ജനാണെന്നായിരുന്നു ആഞ്ചലോട്ടിയുടെ വാക്കുകള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പരിക്കിന്‍റെ ആശങ്കകള്‍ കാരണം കൃത്യമായി വിശ്രമം അനുവദിച്ച്‌ സംരക്ഷിച്ച 34-കാരനായ നെയ്മർ, നോക്കൗട്ടില്‍ കളം നിറയുമെന്നത് ബ്രസീലിന് നല്‍കുന്ന ഊർജ്ജം ചെറുതല്ല.

നോർവേയോടുള്ള വ്യക്തിപരമായ റെക്കോർഡ് മാത്രമല്ല ബ്രസീലിനെ അലട്ടുന്നത്. മറ്റൊരു കനത്ത ശാപം കൂടിയുണ്ട് ആഞ്ചലോട്ടിക്കും സംഘത്തിനും മറികടക്കാൻ. 2002 ലോകകപ്പ് ഫൈനലില്‍ ജർമ്മനിയെ തോല്‍പ്പിച്ചതിന് ശേഷം, കഴിഞ്ഞ 24 വർഷമായി ലോകകപ്പിന്‍റെ നോക്കൗട്ട് ഘട്ടങ്ങളില്‍ ഒരു യൂറോപ്യൻ ടീമിനെപ്പോലും തോല്‍പ്പിക്കാൻ ബ്രസീലിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ആറ് ലോകകപ്പുകളിലും യൂറോപ്യൻ ടീമുകളോട് തോറ്റാണ് ബ്രസീല്‍ പുറത്തായത്. അതുകൊണ്ട് തന്നെ നോർവേയ്‌ക്കെതിരായ വിജയം ബ്രസീലിന് ഒരേസമയം രണ്ട് വലിയ നാണക്കേടുകള്‍ മാറ്റാനുള്ള സുവർണ്ണാവസരമാണ്.

28 വർഷത്തെ കാത്തിരിപ്പ് കഴിഞ്ഞ് ഹാലണ്ടും സംഘവും

നീണ്ട 28 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നോർവേ ലോകകപ്പ് കളിക്കാൻ യോഗ്യത നേടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇറാഖ്, സെനഗല്‍ എന്നീ ടീമുകളെ അനായാസം തോല്‍പ്പിച്ചാണ് അവർ നോക്കൗട്ടിലെത്തിയത്. യോഗ്യത നേരത്തെ ഉറപ്പാക്കിയതിനാല്‍ ഫ്രാൻസിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ സൂപ്പർ താരം എർലിങ് ഹാലണ്ട്, മാർട്ടിൻ ഒഡെഗാർഡ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖർക്ക് കോച്ച്‌ വിശ്രമം നല്‍കിയിരുന്നു. പൂർണ്ണ ഉന്മേഷത്തോടെ എത്തുന്ന എർലിങ് ഹാലണ്ടിന് ബ്രസീലിനെതിരെയുള്ള നോർവേയുടെ അപരാജിത റെക്കോർഡ് തുടരാൻ കഴിഞ്ഞാല്‍ അത് ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഥയായി മാറും. തലമുറകളായി ബ്രസീലിയൻ സൂപ്പർ താരങ്ങള്‍ക്ക് തകർക്കാൻ കഴിയാത്ത ആ പ്രതിരോധക്കോട്ട നെയ്മറും വിനീഷ്യസും ചേർന്ന് തകർക്കുമോ അതോ ഹാലണ്ടിന്‍റെ നോർവേ ചരിത്രം ആവർത്തിക്കുമോ എന്ന് ഇന്നറിയാം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.