ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകില്ല'; ബിജെപിയിൽ നിന്ന് രാജിവെച്ച് പത്മജ വേണുഗോപാൽ

Image
  തിരുവനന്തപുരം :  ബിജെപി അംഗത്വം രാജിവെച്ച് പത്മജ വേണുഗോപാല്‍. ഇ മെയിലായാണ് രാജി സമര്‍പ്പിച്ചത്. പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടുവെന്ന് വെളിപ്പെടുത്തിയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് രാജി നല്‍കിയത്. ബിജെപി ആശയങ്ങളുമായി മുന്നോട്ട് പോകാനാകുന്നില്ലെന്നും തെറ്റു തിരുത്തുന്നുവെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. ബിജെപിയില്‍ പോകാനുള്ള തീരുമാനം തെറ്റായിരുന്നു. കെ കരുണാകരന്റെ മകളാണ്. ജനിച്ചു വീണത് കോണ്‍ഗ്രസുകാരിയായാണ്. ബിജെപിയിലേക്ക് പോയത് തെറ്റായിപ്പോയി. ആ തെറ്റ് തിരുത്തുന്നു. പദവിക്ക് വേണ്ടിയല്ല ബിജെപിയില്‍ പോയത്. അധികാരത്തിനായിരുന്നെങ്കില്‍ യുഡിഎഫിനൊപ്പം തന്നെ നിന്നാല്‍ മതിയായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ല. അച്ഛന്റെ ഓര്‍മകളുമായി മുന്നോട്ട് പോകും. കെ മുരളീധരനോട് മാത്രമാണ് രാജിക്കാര്യം സംസാരിച്ചത്. കോണ്‍ഗ്രസില്‍ മറ്റാരോടും ആശയവിനിമയം നടത്തിയിട്ടില്ലെന്നും പത്മജ പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി ബിജെപി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു പത്മജ. 2024 മാര്‍ച്ചിലാണ് പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയില്‍...

സൗദിയിലെ ജയിലില്‍ നിന്ന് 80 ലക്ഷം രൂപ മോചനദ്രവ്യം നല്‍കി നാട്ടിലെത്തിച്ചയാള്‍ ലഹരിമരുന്നുമായി പിടിയില്‍


 കണ്ണൂർ : വിദേശ ജയിലിൽ നിന്ന് മോചിപ്പിക്കുന്നതിനായി നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് 80 ലക്ഷം രൂപ സമാഹരിച്ച് സഹായിച്ച യുവാവ് എംഡിഎംഎ കടത്ത് കേസിൽ അറസ്റ്റിലായി. കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശിയായ ടി. ഫസലുദ്ദീനെയാണ് ഇരിട്ടി പൊലീസ് അറസ്റ്റ് ചെയ്തത്.

സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' അന്വേഷണത്തിന്റെ ഭാഗമായാണ് ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്നതിനിടെ ഫസലുദ്ദീൻ പിടിയിലായത്. ഇയാളിൽ നിന്ന് വലിയ അളവിൽ ലഹരിമരുന്ന് പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. ലഹരിക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയാണ് ഇയാളെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

സൗദി അറേബ്യയിൽ ജോലി ചെയ്യുന്നതിനിടെ മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട ഫസലുദ്ദീൻ പത്ത് വർഷത്തോളം സൗദി ജയിലിലായിരുന്നു. കുടുംബത്തിന്റെ ദുരിതാവസ്ഥ പരിഗണിച്ച് നാട്ടുകാരും വിവിധ സന്നദ്ധ സംഘടനകളും ചേർന്ന് സഹായസമിതി രൂപീകരിക്കുകയും നിയമസഹായം ഉൾപ്പെടെ ഒരുക്കുകയും ചെയ്തു. മോചനദ്രവ്യമായി ഏകദേശം 80 ലക്ഷം രൂപ സമാഹരിച്ചാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തെ മോചിപ്പിച്ച് നാട്ടിലെത്തിച്ചത്.

നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുകയാണെന്ന ധാരണ പരത്തിയ ഇയാൾ, അതിന്റെ മറവിൽ ലഹരിക്കടത്തിൽ സജീവമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഓരോ തവണയും കർണാടകയിൽ നിന്ന് മടങ്ങിവരുമ്പോൾ വലിയ തോതിൽ ലഹരിവസ്തുക്കൾ കേരളത്തിലെത്തിച്ചിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് അറിയിച്ചു.

ഇതിനിടെ, ദുരിതകാലത്ത് കൈത്താങ്ങായ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും വിശ്വാസത്തെ വഞ്ചിക്കുന്ന തരത്തിലുള്ള സംഭവവികാസമാണ് ഇതെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. സഹായഹസ്തം നീട്ടിയവർക്ക് പോലും ഖേദവും നിരാശയും സമ്മാനിക്കുന്ന സംഭവമാണിതെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.



Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.