കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

മില്‍മയില്‍ കരാര്‍ ഒഴിവ്; 43,000 രൂപ ശമ്പളം..ഇപ്പോള്‍ തന്നെ അപേക്ഷിക്കാം

 
 തിരുവനന്തപുരം: മില്‍മയില്‍ ജോലി നേടാന്‍ അവസരം. തിരുവനന്തപുരം റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (TRCMPU - മില്‍മ) അസിസ്റ്റന്റ് മാർക്കറ്റിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

ആകെ എട്ട് ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.

നിയമിതരാകുന്നവർക്ക് പ്രതിമാസം 43,500 രൂപ വീതം ശമ്പളം ലഭിക്കും. കൂടാതെ 50,320 - 1,01,560 എന്ന ശമ്പള സ്കെയിലില്‍ ഡിഎ, എച്ച്‌ആർഎ, പിഎഫ്, ഗ്രാറ്റുവിറ്റി, മെഡിക്കല്‍ ഇൻഷുറൻസ് ഉള്‍പ്പെടെയുള്ള മറ്റ് ആകർഷകമായ ആനുകൂല്യങ്ങളും ഉദ്യോഗാർത്ഥികള്‍ക്ക് ലഭിക്കുന്നതായിരിക്കും. ഫുഡ് ടെക്നോളജി, ഡയറി ആൻഡ് ടെക്നോളജി അല്ലെങ്കില്‍ ഡയറി ടെക്നോളജിയില്‍ നേടിയ ബിടെക് അല്ലെങ്കില്‍ പിജി ബിരുദമാണ് അപേക്ഷകർക്ക് വേണ്ട പ്രധാന വിദ്യാഭ്യാസ യോഗ്യത.

ഇതുകൂടാതെ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും മാർക്കറ്റിംഗില്‍ സ്പെഷ്യലൈസേഷനോടെയുള്ള എംബിഎ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഉദ്യോഗാർത്ഥികള്‍ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലയില്‍ നിന്നോ അല്ലെങ്കില്‍ കെപിഎസ്സി, യുപിഎസ്സി, യുജിസി എന്നിവ അംഗീകരിച്ചിട്ടുള്ള മറ്റ് സർവ്വകലാശാലകളില്‍ നിന്നോ ബിരുദം നേടിയവരായിരിക്കണം. 2026 ജനുവരി 1-ലെ കണക്കനുസരിച്ച്‌ അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസ്സാണ്.

വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമെ നിശ്ചിത പ്രവൃത്തിപരിചയവും തസ്തികയിലേക്ക് ആവശ്യമാണ്. ടെക്നിക്കല്‍ ബിരുദമുള്ള (B.Tech / PG) ഉദ്യോഗാർത്ഥികള്‍ക്ക് ഡയറി അല്ലെങ്കില്‍ ഫുഡ് പ്രോഡക്‌ട്സ് മാർക്കറ്റിംഗ് മേഖലയില്‍ കുറഞ്ഞത് ഒരു വർഷത്തെ ജോലി പരിചയം ഉണ്ടായിരിക്കണം. എന്നാല്‍ എംബിഎ (MBA) യോഗ്യതയുള്ളവരാണെങ്കില്‍ ഇതേ മേഖലയില്‍ മൂന്ന് വർഷത്തെ ജോലി പരിചയം നിർബന്ധമാണ്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർത്ഥികള്‍ തിരുവനന്തപുരം മില്‍മയുടെ ഔദ്യോഗിക റിക്രൂട്ട്മെന്റ് പോർട്ടല്‍ വഴി ഓണ്‍ലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ.കൂടുതല്‍ വിവരങ്ങള്‍ അറിയാനും വിജ്ഞാപനം വിശദമായി വായിക്കാനും താഴെ നല്‍കിയിരിക്കുന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്:
https://milmatrcmpu.com/event_detail/walk-in-interview-for-appointment-of-assistant-marketing-officer-08072026

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.