കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

അര്‍ജന്‍റീനയെ വിറപ്പിച്ച് കീഴടങ്ങികീഴടങ്ങി കേപ് വെര്‍ദെ; എക്സ്ട്രാ ടൈമില്‍ 3-2 ജയം


 മിയാമി : ഫിഫ ലോകകപ്പ് 2026 റൗണ്ട് 32ല്‍ കേപ് വെർദെയെ 3-2ന് തോല്‍പ്പിച്ച്‌ അർജന്റീന. അവസാന സമയംവരെ പൊരുതിയ കേപ് വെർദെ എക്സ്ട്രാ ടെെമിലാണ് തോല്‍വി നേരിട്ടത്. ലയണല്‍ മെസി ഗോളടിച്ചും അടുപ്പിച്ചും മികവ് കാട്ടിയ മത്സരത്തില്‍ കേപ് വെർദെക്ക് ജയിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. എങ്കിലും ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായി ഇതിനെ വാഴ്ത്തപ്പെടുമെന്നുറപ്പാണ്.

4-4-2 ഫോർമേഷനില്‍ ഇറങ്ങിയ അർജന്റീനയെ 4-1-4-1 ഫോർമേഷനിലാണ് കേപ് വെർദെ നേരിട്ടത്. പ്രതിരോധത്തില്‍ കരുത്തുകാട്ടിയതോടൊപ്പം ആക്രമണത്തിലും ഭേദപ്പെട്ട് നില്‍ക്കാൻ കേപ് വെർദെക്ക് സാധിച്ചു. ഏഴാം മിനുട്ടില്‍ കേപ് വെർദെയുടെ റയാൻ മെൻഡിസിന്റെ മുന്നേറ്റം പ്രതിരോധം തടുത്തു.

14ാം മിനുട്ടില്‍ ലയണല്‍ മെസിയുടെ മുന്നേറ്റം. ബോക്സിനുള്ളില്‍ നിന്നുള്ള മെസിയുടെ ദുർബല ഷോട്ട് പുറത്തേക്ക് പോയി. 18ാം മിനുട്ടില്‍ ബോക്സിന് പുറത്ത് നിന്ന് അർജന്റീനക്ക് അനുകൂലമായി ഫ്രീ കിക്ക്. കിക്കെടുത്ത ലയണല്‍മെസിയുടെ ഷോട്ട് കേപ് വെർദെ ഗോളി വൊസീഞ്ഞ അനായാസം കെെയിലൊതുക്കി. തൊട്ടടുത്ത മിനുട്ടിലും അർജന്റീന മുന്നേറ്റം.

മൊളീനയുടെ പാസില്‍ നിന്ന് മെസിയുടെ ഷോട്ട് വൊസീഞ്ഞ വീണ്ടും തടുത്തു. നാല് താരങ്ങള്‍ കേപ് വെർദെ പ്രതിരോധത്തില്‍ കോട്ടകെട്ടിയത് അർജന്റീനക്ക് വെല്ലുവിളിയാവുന്നു. 25ാം മിനുട്ടില്‍ ഡീപോള്‍ ബോക്സിലേക്ക് നല്‍കിയ പാസ് കേപ് വെർദെ പ്രതിരോധത്തില്‍ തട്ടി തകർന്നു. 28ാം മിനുട്ടില്‍ അർജന്റീന ലീഡെടുത്തു. ലയണല്‍ മെസിയുടെ ഗോളിലാണ് അർജന്റീന മുന്നിലെത്തിയത്.


മധ്യത്തില്‍ നിന്ന് ലിസാൻഡ്രോ മാർട്ടിനെസിന്റെ ലോങ് പാസിനെ നിയന്ത്രണത്തിലാക്കി മെസി തൊടുത്ത ഷോട്ട് കേപ് വെർദെ പ്രതിരോധത്തേയും ഗോളി വൊസീഞ്ഞയേയും മറികടന്ന് വലയിലേക്ക്.

32ാം മിനുട്ടില്‍ അർജന്റീനയുടെ മുന്നേറ്റം. പക്ഷെ കേപ് വെർദെ പ്രതിരോധം തടുത്തു. 37ാം മിനുട്ടില്‍ കേപ് വെർദെയുടെ മുന്നേറ്റം. സ്റ്റീവൻ മൊറെയ്റയുടെ ലോങ് ഷോട്ട് പോസ്റ്റിന് മുകളിലൂടെ പോയി. 45ാം മിനുട്ടില്‍ ഇൻസോ ഫെർണാണ്ടസിലൂടെ അർജന്റീനയുടെ മുന്നേറ്റം. എന്നാല്‍ ഷോട്ട് വൊസീഞ്ഞ തടുത്തു. ആദ്യ പകുതിക്ക് വിസില്‍ മുഴങ്ങിയപ്പോള്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നിലനിർത്താൻ അർജന്റീനക്ക് സാധിച്ചു.

47ാം മിനുട്ടില്‍ കേപ് വെർദെ മുന്നേറ്റം കണ്ടെങ്കിലും അർജന്റീന പ്രതിരോധത്തെ ഭേദിക്കാനാവുന്നില്ല. 49ാം മിനുട്ടില്‍ കേപ് വെർദെയുടെ ജൊവാൻ കബ്രാലിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. 52ാം മിനുട്ടില്‍ മെസിയുടെ ലോങ് പാസ് കേപ് വെർദെ ബോക്സിലേക്കെത്തുന്നു. എന്നാല്‍ പന്ത് പിടിച്ചെടുക്കാൻ മോളിനക്ക് സാധിക്കാതെ പോകുന്നു. 54ാം മിനുട്ടില്‍ ഡിറോയ് ഡുറാറ്റേയുടെ ഷോട്ട് അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് തടുത്തു.

തുടർച്ചയായി ആക്രമണം നടത്തിയ കേപ് വെർദെ 59ാം മിനുട്ടില്‍ ഗോള്‍ മടക്കി. റയാൻ മെൻഡസിന്റെ ഗോളിലാണ് കേപ് വെർദെ സമനില പിടിച്ചത്. പാസുകളിലൂടെയുള്ള കേപ് വെർദെയുടെ മുന്നേറ്റമാണ് ഗോളായി മാറിയത്. 62ാം മിനുട്ടില്‍ മെസിയുടെ മുന്നേറ്റം. എന്നാല്‍ മെസിയുടെ ഷോട്ട് വൊസീഞ്ഞ തടുത്തു. 66ാം മിനുട്ടില്‍ അർജന്റീനയുടെ ശ്രമം. എന്നാല്‍ എൻസോ ഫെർണാണ്ടസിന്റെ ശ്രമം ലക്ഷ്യത്തിലേക്കെത്തുന്നില്ല.


67ാം മിനുട്ടില്‍ ബോക്സിന് പുറത്തുവെച്ച്‌ മെസിയെ ഫൗള്‍ ചെയ്തതിന് അർജന്റീനക്ക് ഫ്രീകിക്ക്.


എന്നാല്‍ മെസിയുടെ ഫ്രീകിക്ക് പ്രതിരോധം തടുത്തു. 71ാം മിനുട്ടില്‍ ബോക്സിന് തൊട്ട് പുറത്ത് മെസിയെ വീഴ്ത്തിയതിന് വീണ്ടും അർജന്റീനക്ക് ഫ്രീകിക്ക്. മെസിയുടെ പോസ്റ്റിലേക്കുള്ള ഷോട്ട് വൊസീഞ്ഞ മനോഹരമായി സേവ് ചെയ്തു. 77ാം മിനുട്ടില്‍ കേപ് വെർദെക്ക് അനുകൂലമായി ഫ്രീകിക്ക്. കെവിൻ ലെനിനിയുടെ ഷോട്ട് പോസ്റ്റിന് പുറത്തേക്ക്. 80ാം മിനുട്ടില്‍ അർജന്റീനയുടെ ശ്രമം പ്രതിരോധം തകർക്കുന്നു.

86ാം മിനുട്ടില്‍ അലെക്സിസ് മാക് അലിസ്റ്ററിന്റെ ഷോട്ട് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്. 87ാം മിനുട്ടിലെ മെസിയുടെ കോർണർ വൊസീഞ്ഞ തട്ടിയകറ്റി. ഇഞ്ചുറി ടെെമിന്റെ മൂന്നാം മിനുട്ടില്‍ ബോക്സിന് പുറത്തുവെച്ച്‌ മെസിയെ വീഴ്ത്തിയതിന് അർജന്റീനക്ക് ഫ്രീകിക്ക്. എന്നാല്‍ മെസിയുടെ ഷോട്ട് വൊസീഞ്ഞ തടുത്തു. നിശ്ചിത സമയം പൂർത്തിയാവുമ്പോള്‍ ഇരു ടീമും 1-1 സമനില പങ്കിട്ടതോടെ മത്സരം എക്സ്ട്രാ ടെെമിലേക്ക്.

93ാം മിനുട്ടില്‍ അർജന്റീനക്ക് ലീഡ്. കോർണറില്‍ നിന്ന് മെസി ബോക്സിലേക്ക് നല്‍കിയ ക്രോസിനെ ലിസാൻഡ്രോ മാർട്ടിനെസ് വലയിലെത്തിക്കുന്നു. കേപ് വെർദെയുടെ പ്രതിരോധത്തിലെ വീഴ്ച്ചയില്‍ നിന്നാണ് ഈ ഗോള്‍. തിരിച്ചടിക്കാൻ കിണഞ്ഞ് പരിശ്രമിച്ച കേപ് വെർദെ 103ാം മിനുട്ടില്‍ സമനില പിടിച്ചു. സിഡ്നി ലോപ്പസ് കാർബലിന്റെ കെർവിങ് ഷോട്ട് എമിലിനായോ മാർട്ടിനെസിനേയും മറികടന്ന് അർജന്റീന പോസ്റ്റിലേക്ക്. ഇതോടെ 2-2 എന്ന നിലയിലേക്ക്.

105ാം മിനുട്ടില്‍ മെസിയുടെ ഷോട്ട് വൊസീഞ്ഞ തടുത്തു. 11ാം മിനുട്ടില്‍ അർജന്റീന ലീഡെടുത്തു. കോർണർ കിക്കെടുത്ത മെസി പന്ത് ബോക്സിലേക്ക് നല്‍കിയപ്പോള്‍ ക്രിസ്റ്റ്യൻ റൊമേറയുടെ ഹെഡ്ഡർ ഗോളില്‍ അർജന്റീന മുന്നിലേക്ക്. എന്നാല്‍ ഇത് ഡിനെ ബോർജസിന്റെ തലയില്‍ കൊണ്ടാണ് ബോക്സില്‍ കയറിയത് എന്നതിനാല്‍ സെല്‍ഫ് ഗോള്‍ വിധിക്കപ്പെട്ടു. പിന്നീട് ഗോള്‍ മടക്കാൻ കേപ് വെർദെക്ക് സാധിക്കാതെ പോയതോടെ അർജന്റീനക്ക് 3-2ന്റെ ത്രില്ലിങ് ജയം.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.