കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

അന്താരാഷ്ട്ര സർവീസുകളിൽ 15% വരെ നിരക്കിളവുമായി എയർ ഇന്ത്യ എക്സ്പ്രസ്


 ജിദ്ദ: സൗദി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം വരെ ടിക്കറ്റ് നിരക്കിളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ ഒമ്പത് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുക. അവധി ആഘോഷിക്കാൻ നാട്ടിലേക്ക് യാത്രയാവുന്ന പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് പ്രഖ്യാപനം.

ഇന്ന് മുതൽ ടിക്കറ്റ് ഇളവ് ലഭ്യമാകും. അടുത്ത വർഷം മാർച്ച് 27 വരെയുള്ള യാത്രകൾക്ക് ഇളവ് ലഭിക്കും. ഇതിനായി ജൂലൈ ഒമ്പത് വരെയാണ് ബുക്ക് ചെയ്യാൻ അവസരമുള്ളത്.

കുറഞ്ഞ നിരക്കും സ്റ്റാൻഡേർഡ് നിരക്കുമുള്ള എക്സ്പ്രസ് ലൈറ്റ്, എക്സ് വാല്യൂ എന്നിവയിലാണ് ഇളവ്. മൊബൈൽ ആപ്പിലൂടെയും ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ബുക്ക് ചെയ്യുന്നവർക്ക് ബുക്കിംഗ് ഫീസ് ഈടാക്കില്ല. ഒരു തവണ സൗജന്യമായി യാത്രാ തീയതി മാറ്റാനും അവസരമുണ്ട്. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, സിംഗപ്പൂർ, ബാങ്കോക്ക്, ഫുക്കറ്റ് എന്നിവ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര സെക്ടറുകളിലാണ് ഓഫർ ബാധകമാകുന്നത്.

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.