കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഇന്ത്യൻ സീനിയർ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്ര റെക്കോർഡും ഇനി വൈഭവിന് സ്വന്തം. ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറുടെ ദശാബ്ദങ്ങള്‍ പഴക്കമുള്ള റെക്കോർഡാണ് ഈ പതിനഞ്ചുകാരൻ തിരുത്തിക്കുറിച്ചത്. വെറും 15 വയസ്സും 3 മാസവും 7 ദിവസവും പ്രായമുള്ളപ്പോഴാണ് വൈഭവ് ഇന്ത്യൻ കുപ്പായമണിഞ്ഞത്. സച്ചിൻ തന്റെ 16-ാം വയസ്സില്‍ (16 വയസ്സും 205 ദിവസവും) പ്രായമുള്ളപ്പോഴായിരുന്നു ഇന്ത്യക്കായി ആദ്യമായി കളത്തിലിറങ്ങിയത്.
അതേ സമയം അരങ്ങേറ്റത്തില്‍ തിളങ്ങാൻ കഴിയാതെ വൈഭവ് സൂര്യവംശി. പത്ത് ബോളുകളില്‍ പതിനാല് റണ്‍സാണ് വൈഭവ് സൂര്യവംശിയുടെ അരങ്ങേറ്റ മത്സരത്തിലെ സ്‌കോർ. കരുതലോടെ തുടങ്ങിയ വൈഭവ് മത്സരത്തിന്‍റെ അഞ്ചാം ഓവറില്‍ ജാക്കിനെ കയറി അടിക്കാനുളള ശ്രമത്തിനിടയില്‍ സ്റ്റമ്പിംഗായി പുറത്താവുകയായിരുന്നു.
അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്ത സൂര്യവംശി ആദ്യ മത്സരത്തില്‍ തന്നെ രണ്ട് സിക്സറുകളാണ് നേടിയത്. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 18 ഓവറില്‍ 5വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് ഇന്ത്യ നേടിയിരിക്കുന്നത്.
Comments
Post a Comment