കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പാലക്കാട്: പാലക്കാട് ചിറ്റൂരില്‍ 14 കാരനായ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായ കരിഞ്ഞാലിപ്പള്ളം സ്വദേശി ഹരീഷിനെയാണ് ഇന്നലെ മുതല്‍ 5.30 മുതല്‍ കാണാതായത്.
ഇന്നലെ പുലര്‍ച്ചെ കുട്ടി 5.30 ന് വീട്ടില്‍ നിന്നും സൈക്കിളിലാണ് പുറത്തേക്ക് പോയത്. സൈക്കിളില്‍ പാലക്കാട് ഭാഗത്തേക്ക് പോയി. ചന്ദ്രനഗർ വഴി കഞ്ചിക്കോട്ടേക്കാണ് കുട്ടി പോയതെന്നാണ് സിസിടിവിയില്‍ കാണുന്നത്. പൊലീസും നാട്ടുകാരും ബന്ധുക്കളും ചേർന്ന് തിരച്ചില്‍ തുടരുകയാണ്.
കുട്ടി സൈക്കിളില്‍ വാളയാറിന് സമീപത്ത് കൂടി സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂര്‍ ബോയ്‌സ് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഹരീഷ്. വിദ്യാര്‍ത്ഥിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ചിറ്റൂർ കച്ചേരിമേട് മുട്ടിരിഞ്ഞിയില്‍ താമസം ചായക്കട നടത്തുന്ന മണികണ്ഠന്റെ മകനാണ് കണ്ടുകിട്ടുന്നവർ ഈ നമ്പറില്‍ അറിയിക്കുക 04923222338/9809789471.
Comments
Post a Comment