കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
പൊലീസ് സംഘം പുലർച്ചെ 12.45ഓടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സൂര്യപൂർ ഹാട്ട് പ്രദേശത്തേക്ക് പ്രതിയുമായി തെളിവെടുപ്പിന് എത്തിയത്. എന്നാല്‍ നടപടികള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രഭാഷ് മണ്ഡല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ സർവീസ് റിവോള്‍വർ തട്ടിയെടുക്കുകയും പൊലീസ് സംഘത്തിന് നേരെ ഒരു റൗണ്ട് വെടിയുതിർത്ത് രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതിക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ ഉടൻ തന്നെ ബാരൂയിപൂർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ജൂലൈ നാലിന് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത ദിവസം ചാക്കില്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്. ഇതേത്തുടർന്ന് വലിയ രീതിയിലുള്ള ജനരോഷവും അക്രമസംഭവങ്ങളുമാണ് പ്രദേശത്ത് പൊട്ടിപ്പുറപ്പെട്ടത്.
റിപ്പോർട്ട് തേടി മുഖ്യമന്ത്രി
പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രകോപിതരായ ജനക്കൂട്ടം റോഡ് ഉപരോധിക്കുകയും ടയറുകള്‍ കത്തിക്കുകയും പൊലീസ് വാഹനങ്ങള്‍ തകർക്കുകയും ചെയ്തിരുന്നു. ഈ അക്രമങ്ങള്‍ക്കിടയില്‍, കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് ഇന്ദ്രജിത് മണ്ഡല്‍ എന്ന യുവാവിനെ പ്രകോപിതരായ ജനക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. എന്നാല്‍ ഇന്ദ്രജിത് മണ്ഡല്‍ തികച്ചും നിരപരാധിയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
സംഭവത്തില്‍ പൊതുജനരോഷം ശക്തമായ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് ഇടപെട്ടു. കേസിന്‍റെ വിശദമായ റിപ്പോർട്ട് 72 മണിക്കൂറിനകം സമർപ്പിക്കാൻ അദ്ദേഹം പൊലീസ് ഡയറക്ടർ ജനറല്‍ സിദ്ധനാഥ് ഗുപ്തയ്ക്ക് കർശന നിർദ്ദേശം നല്‍കി. കേസ് രജിസ്റ്റർ ചെയ്യുന്നതിലോ അന്വേഷണത്തിലോ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഒരു ശതമാനം പോലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ കർശന നടപടിയുണ്ടാകുമെന്ന് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പൊതുമുതല്‍ നശിപ്പിച്ച 200-ഓളം അക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും നിരപരാധിയായ യുവാവിനെ തല്ലിക്കൊന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സൂര്യപൂരില്‍ പുതിയ പൊലീസ് ഔട്ട്പോസ്റ്റ് സ്ഥാപിക്കുമെന്നും ഇരകളുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സുവേന്ദു അധികാരി ഉറപ്പുനല്‍കി. കേസ് അന്വേഷണത്തിനായി നിലവില്‍ ആറംഗ പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Comments
Post a Comment