കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

രാമനാട്ടുകരയിൽ 10 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

രാമനാട്ടുകര : ലഹരിക്കെതിരായ പൊലീസ് നടപടികൾ ശക്തമായി തുടരുന്നതിനിടെ രാമനാട്ടുകര ബൈപാസിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ കഞ്ചാവ് വേട്ട. ടൂറിസ്റ്റ് ബസിൽ കോഴിക്കോട്ടേക്ക് കടത്തുകയായിരുന്ന ഏകദേശം 10 കിലോയോളം കഞ്ചാവ് പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശി പ്രസൻ പ്രധാൻ എന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ 8.30ഓടെ ഫറോക്ക് എ.സി.പി സ്ക്വാഡും ഫറോക്ക് പൊലീസും ചേർന്നാണ് ടൂറിസ്റ്റ് ബസ് തടഞ്ഞുനിർത്തി പരിശോധന നടത്തിയത്.

പരിശോധനയിലാണ് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ വൻതോതിലുള്ള കഞ്ചാവ് കണ്ടെത്തിയത്. പിടിച്ചെടുത്ത കഞ്ചാവിന്റെ കൃത്യമായ തൂക്കം സ്ഥിരീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കഞ്ചാവ് എവിടെനിന്ന് എത്തിച്ചതാണെന്നും ആരിലേക്ക് എത്തിക്കാനായിരുന്നു പദ്ധതിയെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്. ലഹരിക്കടത്ത് ശൃംഖലയിലെ മറ്റ് കണ്ണികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

സംസ്ഥാനത്ത് ലഹരിക്കെതിരേ നടപ്പിലാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' നടപടിയുടെ ഭാഗമായാണ് ഈ നിർണായക പിടികൂടൽ. ജില്ലയിൽ ലഹരിക്കടത്ത് തടയാൻ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.

 

Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.