കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ

Image
മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  ആരംഭിച്ച സർവീസുകളുടെ ഫ്ലാഗ് ഓഫ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി  നിർവഹിച്ചു.   മലപ്പുറം:  കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് പുതുതായി  8 സർവീസുകള്‍ ആരംഭിച്ചു. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഫ്ലാഗ് ഓഫ് നിർവഹിച്ചു.  ​മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ജബ്ബാർ ഹാജി അധ്യക്ഷത വഹിച്ചു. സൂപ്പർ ക്ലാസ് ബസുകളും വനിതകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി ബസുകളും ഉൾപ്പെടെയാണ് പുതിയ സർവീസുകൾ. മലപ്പുറത്തുനിന്ന് പാലക്കാട്–കോയമ്പത്തൂർ–സേലം–ഹുസൂർ വഴി ബെംഗളൂരുവിലേക്ക് അനുവദിച്ച സൂപ്പർ ഡീലക്സ് ബസ് ആദ്യഘട്ടത്തിൽ വാരാന്ത്യ സർവീസായാണ് ഓടുക. പിന്നീട് പ്രതിദിന സർവീസാക്കി മാറ്റും. രാത്രി 9ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലെത്തും. തിരികെ വൈകിട്ട് 5.30ന് പുറപ്പെട്ട് പുലർച്ചെ 4ന് മലപ്പുറത്തെത്തും. താമരശ്ശേരി–കൽപ്പറ്റ–മാനന്തവാടി വഴി ബെംഗളൂരുവിലേക്ക് മറ്റൊരു വാരാന്ത്യ സർവീസുമുണ്ട്. ഇത് രാത്രി 8ന് മലപ്പുറത്തുനിന്ന് പുറപ്പെട്ട് രാവിലെ 6ന് ബെംഗളൂരുവിലും തിരികെ രാത്രി 9.30...

ഐക്കരപ്പടിയിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിലെ പ്രധാന പ്രതി 1 വർഷത്തിനു ശേഷം പിടിയിൽ


 കൊണ്ടോട്ടി : വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് വില്പനക്ക്  എത്തിച്ച 50 കിലോയോളം കഞ്ചാവുമായി 3 പേരെ കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക വീട്ടിൽ നിന്നു കഴിഞ്ഞ വർഷം  ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സംഘത്തിലെ പ്രധാനി പിടിയിലായി. കോഴിക്കോട് ഫറോക്ക് സ്വദേശി പീറ്റർ എന്ന കണ്ണംപറമ്പത്ത് ഷാജഹാൻ (32) ആണ് പിടിയിലായത്. 

ഫറോക്ക് പെരുമുഖം പാണാർകണ്ടി വീട്ടിൽ സോനു എന്ന ജിബിൻ (28), പെരുമുഖം സ്വദേശി കളവിൽ പറമ്പ് വീട്ടിൽ ജാസിൽ അമീൻ (23), പുളിക്കൽ പെരിയമ്പലം സ്വദേശി പടന്നയിൽ വീട്ടിൽ ഷഫീഖ് (31) എന്നിവരാണ് മുൻപ് പിടിയിലായിരുന്നത്. ബാംഗ്ലൂർ എയർപ്പോർട്ട് വഴി നേപ്പാളിലേക്ക് ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് ഷാജഹാൻ പിടിയിലായതെന്നു പോലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ഐക്കരപ്പടിയിലെ വാടക വീട്ടിൽ നടത്തിയ തിരച്ചിലിലാണ്  15 ലക്ഷം രൂപയോളം വില വരുന്ന കഞ്ചാവ് പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്രാ തെരേസാ ജോണിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി എഎസ്‌പി കാർത്തിക് ബാലകുമാർ, ഇൻസ്പക്ടർ കെ.അനുദാസ്  എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്  പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.


Comments

Popular posts from this blog

പന്തീരങ്കാവിൽ വൻ ലഹരിവേട്ട: ഒരു കിലോ എം.ഡി.എം.എയുമായി പളളിക്കല്‍ സ്വദേശി ഉൾപ്പെടെ മൂന്ന്പേർ പിടിയിൽ.

വയോധികനായ സെക്യൂരിറ്റി ജീവനക്കാരനെ മർദിച്ച കേസ്; പ്രതിക്ക് തടവുശിക്ഷ വിധിച്ച് കോടതി

അതിതീവ്ര മഴ തുടരും ; അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി.