കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ടിപി അഷ്‌റഫലി എംഎല്‍എയുടെ ഫെയ്‌സ്ബുക് പ്രൊഫൈലിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. പാൻ്റും ഷർട്ടും ധരിച്ച് ഓഫീസിലെത്തിയ എംഎല്‍എയെ ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്‌ത ശേഷം പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. പിന്നീടാണ് ഓഫീസിനകത്തുള്ള ഉദ്യോഗസ്ഥർ ഇരിക്കുന്ന പ്രധാന കസേരയില്‍ എംഎല്‍എ ഇരിക്കുന്നത്. ആർടി ഓഫീസിലെ ഉദ്യോഗസ്ഥരെല്ലാം എംഎല്‍എയ്ക്ക് ചുറ്റും മറ്റ് കസേരകളില്‍ ഇരുന്ന് യോഗത്തില്‍ പങ്കെടുക്കുന്നതും വീഡിയോയിലുണ്ട്.
'കൊണ്ടോട്ടി ജോയൻ്റ് ആർ ടി ഒ ഓഫീസ് സന്ദർശിച്ചു. കേരളത്തില്‍ തന്നെ ഏറ്റവും വലിയ ഏരിയയുള്ള, കൂടുതല്‍ വാഹന രജിസ്ട്രഷനുള്ള, കൂടുതല്‍ ആളുകള്‍ ലൈസൻസിന് അപേക്ഷിക്കുന്ന ജോയൻ്റ് ആർ ടി ഒ ഓഫീസുകളില്‍ ഒന്നാണ് കൊണ്ടോട്ടി. എന്നിട്ടും വേണ്ടത്ര ഉദ്യോഗസ്ഥരില്ലാതെ ജനം ദുരിതത്തിലാവുകയാണ്. നീണ്ട കാലതാമസം മൂലം ലൈസൻസിനും മറ്റും ഇതര സംസ്ഥാനങ്ങളിലേക്കും , ജില്ലകളിലേക്കും ജനങ്ങള്‍ പേകേണ്ട സാഹചര്യമാണുള്ളത്. ഇടത് സർക്കാർ ഒട്ടും ശ്രദ്ധിക്കാത്തതിനാല്‍ വലിയ റവന്യൂ നഷ്ടമാണ് സംസ്ഥാനത്തിന് ഇത് വഴിയുണ്ടാവുന്നത്. ഈ യുഡി എഫ് സർക്കാർ ആ പ്രശ്‌നത്തിന് പരിഹാരം കാണും. ജനങ്ങള്‍ക്ക് ആശ്വാസകരമായ മാറ്റങ്ങള്‍ ഈ ഓഫീസില്‍ കൊണ്ടുവരും,' - എന്നും എംഎല്‍എ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരുന്നു.
'ഓഫീസ് ഹെഡ്ഡിൻ്റെ കസേര അവർക്ക് തന്നെ വിട്ടു കൊടുക്കുക. ഇരിക്കാൻ പകരം മറ്റ് സംവിധാനം ഒരുക്കുക. അതാണ് ഉചിതമായ രീതി'- എന്നാണ് കമൻ്റില്‍ ടികെ മുഹമ്മദ് കുറിച്ചിരിക്കുന്നത്. 'എക്സിക്യൂട്ടീവിന്റെ അധികാരത്തില്‍ കൈകടത്താൻ എം.എല്‍.എയ്ക്ക് എന്ത് അവകാശമാണുള്ളത്? ഒരു ആർ.ടി.ഓ ഓഫീസറുടെ ഒഫീഷ്യല്‍ സീറ്റില്‍ കയറിയിരിക്കാൻ ഇത് സിനിമയല്ല, ജനാധിപത്യ രാജ്യമാണ്. നിയമം നിർമ്മിക്കേണ്ടവർ തന്നെ അത് ലംഘിക്കുന്നത് കഷ്ടമാണ്,' - എന്ന് ജിനേഷ് കമ്പളത്തും കുറിച്ചിട്ടുണ്ട്. സമാനമായ നിരവധി കമൻ്റുകളാണ് എംഎല്‍എയെ അനുകൂലിച്ചും പ്രതികൂലിച്ചും റീലിന് താഴെ വന്നിട്ടുള്ളത്.
Comments
Post a Comment