കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
ഫറോക്കില്‍ നിന്നും ഫറോക്ക് കോളേജ് വഴി ദേശീയപാതയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സാജിദ്. യാത്രാമധ്യേ മൊബൈല്‍ ഫോണില്‍ കോള്‍ വന്നതിനെ തുടർന്ന് ഇദ്ദേഹം വാഹനം റോഡരികിലേക്ക് ഒതുക്കി നിർത്തി സംസാരിക്കുകയായിരുന്നു. ഈ സമയം കാറിൻ്റെ എഞ്ചിൻ ഭാഗത്തുനിന്നും പുക ഉയരുന്നത് വഴിപോക്കനായ ഒരാളുടെ ശ്രദ്ധയില്‍പ്പെട്ടു. അദ്ദേഹം ഉടൻ തന്നെ സാജിദിനോട് കാറില്‍ നിന്നും ഇറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
തീ പടർന്നത് നിമിഷങ്ങള്‍ക്കകം സാജിദ് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ തൊട്ടുപിന്നാലെ കാറിൻ്റെ ബോണറ്റിനുള്ളില്‍ നിന്നും വലിയ രീതിയില്‍ തീ പടർന്നുപിടിച്ചു. ഫോണ്‍ വന്നതും വാഹനം നിർത്തിയതും, വഴിപോക്കൻ്റെ കൃത്യമായ മുന്നറിയിപ്പും കൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്.
തുടർന്ന് തദ്ദേശവാസികളും സമീപത്തെ വ്യാപാരികളും ഉടൻ തന്നെ ഒത്തുചേർന്ന് വെള്ളമൊഴിച്ച് തീ പൂർണ്ണമായും അണച്ചു. എഞ്ചിൻ ഭാഗത്തുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
Comments
Post a Comment