കെ.എസ്.ആർ.ടി.സി മലപ്പുറം ഡിപ്പോയ്ക്ക് 8 പുതിയ സർവീസുകൾ; ബെംഗളൂരു സർവീസും പ്രിയദർശിനി ബസുകളും ഉൾപ്പെടെ
കോഴിക്കോട് : സ്കൂള്‍ കുട്ടികളുമായി പോകുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായ വാൻ ഡ്രൈവർ മരിച്ചു. അടുക്കത്ത് അയിരാണിപ്പൊയില്‍ അനില്‍ കുമാറാണ് (50) ആശുപത്രിയില്‍ മരിച്ചത്.
അസ്വസ്ഥത തോന്നിയപ്പോള്‍ വാഹനം സുരക്ഷിതമായി റോഡരികില്‍ നിർത്തി അനില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് കുറ്റ്യാടിയിലെ സ്കൂളില്‍ നിന്നും വേളം ഭാഗത്തേക്ക് കുട്ടികളുമായി പോകുന്നതിനിടയിലാണ് സംഭവം. ചെറുകുന്ന് വാഴയില്‍മുക്കില്‍ എത്തിയപ്പോഴേക്കും അനിലിന് കടുത്ത ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. വണ്ടി നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടാതിരിക്കാൻ അദ്ദേഹം മനസ്സാന്നിധ്യം വീണ്ടെടുത്ത് വാൻ റോഡരികിലേക്ക് മാറ്റി നിർത്തി. തുടർന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരെ കൂട്ടി സ്വന്തം ഫോണില്‍ നിന്ന് സ്കൂള്‍ അധികൃതരെ വിവരമറിയിച്ചു.
സ്കൂള്‍ അധികൃതർ ഉടനടി ആംബുലൻസുമായി സ്ഥലത്തെത്തി അനിലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് സ്കൂളില്‍ നിന്നും മറ്റൊരു ഡ്രൈവർ എത്തിയാണ് വാനിലുണ്ടായിരുന്ന കുട്ടികളെ സുരക്ഷിതമായി വീടുകളില്‍ എത്തിച്ചത്.
പരേതരായ കുമാരന്റെയും ജാനുവിന്റെയും മകനാണ് അനില്‍. കുറ്റ്യാടി കെഎംസി ആശുപത്രിയിലെ ജീവനക്കാരിയായ നിഷയാണ് ഭാര്യ. മകള്‍ പാർവണ കുറ്റ്യാടി ഗവ. ഹൈസ്കൂള്‍ വിദ്യാർത്ഥിനിയാണ്. അനില സഹോദരിയാണ്
Comments
Post a Comment